കൊല്ലം എൻസിസി ഗ്രൂപ്പ് കമാൻഡറായി ബ്രിഗേഡിയർ ജി. സുരേഷ് ചുമതലയേറ്റു

Kerala Kollam
Print Friendly, PDF & Email

കൊല്ലം – എൻസിസിയുടെ ഗ്രൂപ്പ് കമാൻഡറായി ബ്രിഗേഡിയർ ജി. സുരേഷ് ചുമതല ഏറ്റു. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലെ 185 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എൻസിസി പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന കൊല്ലം എൻസിസി ഗ്രൂപ്പ് കമാൻഡറായാണ് നിയമിതനാവുന്നത്. കായംകുളം പള്ളിക്കൽ സ്വദേശിയാണ്.

ആൻഡമാൻ നിക്കോബാർ കമാൻഡ്, ബോർഡർ റോഡ്സ് ഓർഗനൈസേഷൻ സെക്കന്തരാബാദിലെ കരസേനയുടെ ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക് എഞ്ചിനീയറിംഗ് പരിശീലന കേന്ദ്രത്തിന്റെ കമാണ്ടന്റായിരിക്കെ അഗ്നിവീറിന്റെ ആദ്യ ബാച്ചിന് ശ്രദ്ധേയമായ രീതിയിൽ പരിശീലനം നൽകിയിരുന്നു.

കൊല്ലം ടികെഎം എഞ്ചിനീയറിംഗ് കോളജിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം നേടിയ ശേഷം 1992 ൽ ഓഫീസറായി കരസേനയിൽ ചേർന്നു. മാനേജ്മെന്റ് സയൻസിലും എഞ്ചിനീയറിങ്ങിലും ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം ഹയർ ഡിഫെൻസ് മാനേജ്‌മെന്റ് പ്രൊഫഷണലും ഇൻസ്റ്റിറ്റിയൂഷൻ ഓഫ് എൻജിനീയേഴ്സിന്റെ ചാർട്ടേർഡ് എൻജിനീയറുമാണ്.

കായംകുളം എംഎസ്എം കോളജിൽ വിദ്യാർഥി ആയിരിക്കെ കേരളാ എൻസിസിയെ പ്രതിനിധീകരിച്ച് എൻസിസി കേഡറ്റായി ഡൽഹിയിൽ നടന്ന റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുത്തിട്ടുണ്ട്. എൻസിസിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ള കാര്യപരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുമെന്ന് ബ്രിഗേഡിയർ ജി സുരേഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *