കാസർകോട് ജില്ലയിൽ എക്‌സൈസ് വകുപ്പിൽ സിവിൽ എക്‌സൈസ് ഓഫീസർ (ട്രെയിനീ) (പുരുഷന്മാർ) (കാറ്റഗറി നമ്പർ 538/2019) തസ്തിക കായിക ക്ഷമതാ പരീക്ഷ തസ്തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും ഏപ്രിൽ 26, 27 എന്നീ തീയതികളിൽ കാസർകോട് പാറക്കട്ടയിലെ പോലീസ് ഡി.എച്ച്.ക്യു മൈതാനത്ത് നടത്തും. ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ അഡ്മിഷൻ ടിക്കറ്റ് ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ അംഗീകരിച്ച ഏതെങ്കിലുമൊരു തിരിച്ചറിയൽ രേഖയുടെ അസ്സൽ സഹിതം ബന്ധപ്പെട്ട ഗ്രൗണ്ടിൽ രാവിലെ 5.30 റിപ്പോർട്ട് ചെയ്യണമെന്ന് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ കാസർകോട് ജില്ലാ ഓഫീസർ അറിയിച്ചു.


