തിരുവല്ല : നീതിനിഷേധത്തിന്‍റെ പൊള്ളുന്ന പ്രതീകമാണ് ഫാ.സ്റ്റാന്‍ സ്വാമി എന്നും പൗരാവകാശങ്ങള്‍ക്ക് വേണ്ടി ജയിലിലും പുറത്തും ശക്തിയുക്തം പേരാടിയ ഈ പുരോഹിതന്‍ ജ്വലിക്കുന്ന നിത്യസ്മരണയായി നിലനില്ക്കുമെന്ന് ബിഷപ്പ് തോമസ് ശാമുവേൽ പറഞ്ഞു. കേരള കൗൺസിൽ ഓഫ് ചർച്ചസിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ ഫാ സ്റ്റാൻ സ്വാമി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു.
റവ ഡോ ജോസ് പുനമഠം, റവ രാജു തോമസ്, ഫാ .ജോൺ മാത്യു, വർഗീസ് റ്റി. മങ്ങാട്, ലിനോജ് ചാക്കോ, ബെൻസി തോമസ്, ആനി ചെറിയാൻ
എൻ.ജെ ജോസഫ്, പ്രെഫ. ഫിലിപ്പ് എൻ തോമസ്, വർഗീസ് കെ.കോശി, പൊന്നു ജോർജ്, ബാബു ജോർജ് എന്നിവർ പ്രസംഗിച്ചു.



