ഷാർജയിലെ മംസാർ പാർക്കിൽ ചിറ്റാറുകാരുടെ സുഹൃദ് സംഗമം

World Pathanamthitta
Print Friendly, PDF & Email

ഷാർജ: പത്തനംതിട്ട ജില്ലയിലെ ചിറ്റാർ പഞ്ചായത്തിലെ പ്രവാസികളുടെ കൂട്ടായ്മയായ കെയർ ചിറ്റാർ പ്രവാസി അസോസിയേഷൻ സുഹൃദ് സംഗമം നടത്തി. അൽ മംസാർ പാർക്കിൽ നടന്ന സംഗമത്തിൽ വിവിധ എമിറേറ്റുകളിൽ നിന്നുള്ള നൂറോളം അംഗങ്ങൾ പങ്കെടുത്തു. പ്രസിഡന്റ് നോബിൾ കരാട്ടുപാറ അധ്യക്ഷത വഹിച്ചു. കൺവീനർ അനീഷ് ഇടയിലവീട്ടിൽ, ജനറൽ സെക്രട്ടറി ഡോ. മനു കുളത്തുങ്കൽ, നൗഷാദ് ഹനീഫ, ഷാജി കൂത്താടിപറമ്പിൽ, രതീഷ് കൊച്ചുവീട്ടിൽ, ജോജി തോമസ്, ഡേവിഡ്. സി .ജോർജ്, മാത്യു നെടുവേലിൽ,അനു സോജു ,സിമി ലിജു, മേരിക്കുട്ടി മർക്കോസ്, പ്രവീൺ തെക്കേക്കര, നിഷാദ് കൂത്താടിപറമ്പിൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ കലാ കായിക പരിപാടികൾ നടന്നു. വിജയികൾക്ക് അനീഷ് ഇടയിലവീട്ടിൽ സമ്മാനദാനം നടത്തി. പുതിയ അംഗങ്ങൾക്കുള്ള ഐഡി കാർഡിന്റെ വിതരണം നടന്നു.

Leave a Reply

Your email address will not be published. Required fields are marked *