ബഹറൈനിലെ പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മയുടെ വാർഷികം

World Pathanamthitta
Print Friendly, PDF & Email

മനാമ: ബഹ്‌റൈനിലെ പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മയായ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ വാർഷികവും പുതിയ കമ്മിറ്റിയുടെ സ്ഥാനാരോഹണവും ക്രിസ്മസ് പുതുവത്സര ആഘോഷവും നടത്തി. സെഗയ്യ ബിഎംസി ഹാളിൽ വിവിധയിനം കലാപരിപാടികളോടെ അരങ്ങേറിയ ആഘോഷ പരിപാടികൾ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ ബിനു മണ്ണിൽ, ബികെജി ഹോൾഡിങ്ങ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ കെ.ജി ബാബുരാജ് എന്നിവർ ഉദ്ഘാടനം നിർവഹിച്ചു.

പ്രസിഡന്റ് വി. വിഷ്ണു അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുഭാഷ് തോമസ്, ബിജു ജോർജ്, ഫ്രാൻസിസ് കൈതാരത്ത് എന്നിവർ പ്രസംഗിച്ചു. ബഹ്‌റൈൻ സെന്റ് മേരീസ് ഇൻഡ്യൻ ഓർത്തഡോക്‌സ് പള്ളി സഹവികാരി ഫാ. ജേക്കബ് തോമസ് ക്രിസ്മസ് പുതുവത്സര സന്ദേശം നൽകി.

ബിരിയാണി ചലഞ്ചിലൂടെ ലഭിച്ച തുക അസോസിയേഷനിലെ അംഗത്തിനും മറ്റൊരു അംഗത്തിന്റെ ആശ്രിതയ്ക്കും ചികിത്സാ സഹായമായി നൽകി. കൂടാതെ അകാലത്തിൽ ബഹറിനിൽ വച്ചു മരണപ്പെട്ട സുനിൽ കുമാറിന്റെ ഫണ്ടിലേക്ക് അസോസിയേഷൻ അംഗങ്ങൾ സ്വരൂപിച്ച തുക കോ-ഓർഡിനേറ്റേഴ്‌സ് ആയ ബിജു ജോർജിനും മണിക്കുട്ടനും കൈമാറി. രണ്ടു വർഷം അസോസിയേഷൻ സെക്രട്ടറി ആയി പ്രവർത്തിച്ച സുഭാഷ് തോമസിനെയും ബിനു മണ്ണിലിനെയും ആദരിച്ചു. ജോയിന്റ് സെക്രട്ടറി ബിനു പുത്തൻപുരയിലിനും പ്രിൻസി അജിക്കും ആദരവ് നൽകി.

പ്രസിഡന്റായി വി. വിഷ്ണു, ജനറൽ സെക്രട്ടറിയായി ജയേഷ് കുറുപ്പ്, ട്രഷററായി വർഗ്ഗീസ് മോടിയിൽ, രക്ഷാധികാരികളായി മോനി ഒടിക്കണ്ടത്തിൽ, സക്കറിയ സാമുവേൽ, സുഭാഷ് തോമസ്, വൈസ് പ്രസിഡന്റായി ബോബി പുളിമൂട്ടിൽ, ജോയിന്റ് സെക്രട്ടറിയായി വിനീത് വി.പി, അസ്സിസ്റ്റന്റ് ട്രഷറർ അരുൺ പ്രസാദ്, ലേഡീസ് വിങ്ങ് പ്രസിഡന്റ് ഷീലു വർഗീസ്, സെക്രട്ടറി സിജി തോമസ് എന്നിവർ അടങ്ങിയ 51 അംഗ എക്‌സിക്യുട്ടീവ് കമ്മിറ്റി സ്ഥാനമേറ്റു.
ടീം തരംഗ് അവതരിപ്പിച്ച മ്യൂസിക്കൽ ട്രീറ്റും 70 ൽ പരം കുട്ടികൾ അവതരിപ്പിച്ച പൂജ ഡാൻസ്, അറബിക് ഡാൻസ്, സിനിമാറ്റിക്ക് ഡാൻസ് തുടങ്ങിയ വിവിധ ഇനം കലാപരിപാടികൾ ആഘോഷങ്ങൾക്ക് കൊഴുപ്പേകി. അജു ടി. കോശി അവതാരകനായിരുന്നു. പ്രോഗ്രാം കൺവീനർ ബോബി പുളിമൂട്ടിൽ നന്ദി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *