മഹാകവി വെണ്ണിക്കുളം സ്മാരക പുരസ്കാരം സമ്മാനിച്ചു

Pathanamthitta Special
Print Friendly, PDF & Email

തിരുവല്ല – പ്രവാസി സംസ്കൃതി എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക പുരസ്കാര സമർപ്പണത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം മഹാകവി പഠിച്ച വിദ്യാലയമായ വള്ളംകുളം ഗവൺമെൻറ് യു .പി. സ്കൂളിൽ രാജ്യസഭ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫസർ പി. ജെ . കുര്യൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് അഡ്വ. എ അനന്തഗോപൻ മഹാകവി വെണ്ണിക്കുളം സ്മാരക പുരസ്കാരം പ്രവാസി എഴുത്തുകാരൻ അഭിനാഷ് തുണ്ടുമണ്ണിന്‌ സമ്മാനിച്ചു.

ക്നാനായ സഭ സെക്രട്ടറി റ്റി .ഒ. എബ്രഹാം തോട്ടത്തിൽ മഹാകവിയുടെ ചിത്രം അനാച്ഛേദനം ചെയ്തു . ചെറുകഥാകൃത്തായ ലാൽജി ജോർജ് , പ്രവാസി സംസ്കൃതി സെക്രട്ടറി ബിജു ജേക്കബ് കൈതാരം , സ്കൂൾ പ്രധാന അദ്ധ്യാപിക സിന്ധു ഏലിസബത്ത് ബാബു , സാമുവൽ പ്രക്കാനം, സതീഷ് കുമാർ , മുഹമ്മദ് സാലി , റെജി തിരുവാറ്റൽ . ഉണ്ണികൃഷ്ണൻ നായർ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ മഹാകവി വെണ്ണിക്കുളത്തിന്റെ തിരഞ്ഞെടുത്ത കവിതകളുടെ അവതരണവും നടന്നു,

 

 

Leave a Reply

Your email address will not be published. Required fields are marked *