മാധ്യമ പുരസ്ക്കാരങ്ങളിൽ ഓൺലൈൻ മാധ്യമങ്ങളെ കൂടി പരിഗണിക്കണം

Kerala India Special
Print Friendly, PDF & Email

പത്തനംതിട്ട – കേന്ദ്ര, കേരള സർക്കാരുകളുടെ വിവിധ മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുമ്പോൾ ഓൺലൈൻ മാധ്യമങ്ങളെ സ്ഥിരമായി അവഗണിക്കുന്ന പ്രവണതയാണ് ഇതുവരെ കണ്ടുവരുന്നത്. ഇങ്ങനെയുള്ള അപേക്ഷകൾ ക്ഷണിക്കുമ്പോൾ ഓൺലൈൻ മാധ്യമങ്ങളെ പരിഗണിക്കുന്നേയില്ല ? . അച്ചടി ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിൽ നിന്നും മാത്രമായി അപേക്ഷ സ്വീകരിച്ചു ഫലം പ്രഖ്യാപിക്കുന്ന രീതിയാണ് നിലവിൽ ഉള്ളത് .

സർക്കാരുകളുടെ വാർത്തകളടക്കം (പി.ആർ.ഡി പ്രസ് റിലീസ് ) ഏറ്റവും വേഗത്തിൽ ജനങ്ങളിലേക്കെത്തുന്ന അനേകായിര വാർത്തകളും / അറിയിപ്പുകളും /ഫീച്ചറുകളും ഒക്കെ നൽകുന്ന ഓൺലൈൻ മാധ്യമങ്ങൾ ഇന്നും പടിക്ക് പുറത്താണ്. സർക്കാരുകൾക്കെതിരെ അവരുടെ വീഴ്ചകൾക്കെതിരെ എതിരെ ജനങ്ങളുടെ പക്ഷത്ത് നിന്നുകൊണ്ട് വിമർശനാത്മകമായ വാർത്തകൾ ഏറെ നൽകുന്നതിൽ ഓൺലൈൻ മാധ്യമങ്ങൾ എപ്പോഴും മുന്നിൽത്തന്നെയാണ് . ക്രിയാത്മകമായ വിമർശനങ്ങൾ ഒരിക്കലും സർക്കാരിന് എതിരെ ഉള്ള ആക്ഷേപം അല്ല . സർക്കാർ സംവിധാനത്തിലെ പോരായ്മകൾ, വീഴ്ചകൾ ചൂണ്ടി കാണിക്കുന്ന മാധ്യമ ധർമ്മം ആണ് നവ മാധ്യമങ്ങൾ സ്വീകരിക്കുന്നത്.

ഓൺലൈൻ മാധ്യമങ്ങളെ എപ്പോഴും അകറ്റി നിർത്തുവാൻ അച്ചടി ദൃശ്യ മാധ്യമങ്ങൾ ശ്രമിച്ചു കൊണ്ടിരിക്കുന്നു .കാരണം അവരുടെ വാർത്തകൾ ജനങ്ങളിലേക്ക് എത്തുന്നതിനു എത്രയോ മുമ്പേ ഓൺലൈൻ മാധ്യമങ്ങളുടെ വാർത്തകൾ എത്തിയിരിക്കും. ഇന്ന് അച്ചടി മുതൽ ടെലിവിഷൻ വരെയുളളവ സാങ്കേതിക തലത്തിൽ അവയൊക്കെ പഴയ മാധ്യമങ്ങളായി മാറിയപ്പോൾ കംപ്യൂട്ടർ സാങ്കേതികതയും ഇന്റർനെറ്റ് സാധ്യതയും ഉപയോഗിച്ച് ‘നവ’മാധ്യമങ്ങൾ രംഗത്തു വന്നു. എന്നു മാത്രമല്ല, മുഴുവൻ ‘പഴയ’ മാധ്യമങ്ങളെയും നവീകരിച്ചുകൊണ്ട് മാധ്യമ മണ്ഡലം ഒട്ടാകെത്തന്നെ വിപ്ലവകരമായി അഴിച്ചുപണിയാനും നവമാധ്യമങ്ങൾക്കു കഴിഞ്ഞിരിക്കുന്നു എന്നുകാണാം. ഇത്തരമൊരു പശ്ചാത്തലത്തിൽ വേണം സമകാലിക മാധ്യമങ്ങൾ ജനങ്ങളെ സ്വാധീനിക്കുന്നതിന്റെ മാനങ്ങൾ ചർച്ചചെയ്യാനും, പരിഗണിക്കാനും.

ലോകത്ത് ഇന്ന് അച്ചടി മാധ്യമങ്ങൾക്ക് ആയുസ്സ് കുറഞ്ഞു കൊണ്ടിരിക്കുന്ന സാഹചര്യം ആണെന്ന് അവർ തന്നെ നടത്തിയിട്ടുള്ള സർവ്വേകളിൽ കാണുന്നു . പുതിയ തലമുറ പത്ര പാരായണം എന്നത് ഉപേക്ഷിച്ചിട്ട് കാലങ്ങളായി.. വാർത്തക്കായി ദൃശ്യ മാധ്യമങ്ങൾ പോലും അവർ കാണുന്നില്ല . കയ്യിലുള്ള മൊബൈൽഫോണിൽ അപ്പപ്പോൾ എത്തുന്ന ഓൺലൈൻ വാർത്താ ഉപഭോക്താക്കൾ ആണ് അവർ. ഈ തിരിച്ചറിവ് സർക്കാരുകൾക്ക് ഉണ്ടാകണം . ഓൺലൈൻ മാധ്യമ രംഗത്തെ കൂടി പരിഗണിച്ചു കൊണ്ട് സർക്കാരുകളുടെ മീഡിയ വിഭാഗം വിപുലമാക്കുകയും, പുരസ്‌കാരങ്ങൾക്ക് ഓൺലൈൻ മാധ്യമങ്ങൾ കൂടി പരിഗണിക്കുകയും വേണം. അപ്പോഴാണ് കാലത്തിന്റെ മാറ്റത്തെ അംഗീകരിക്കലാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *