ക്രിസ്തുമസ് – പുതുവത്സരാഘോഷവും കരോൾ ഗാന മത്സരവും നടന്നു

Kerala Alappuzha
Print Friendly, PDF & Email

എടത്വ: കുട്ടനാട് സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ക്രിസ്തുമസ് – പുതുവത്സരാഘോഷവും
കരോൾ ഗാന മത്സരവും ബുധനാഴ്ച നടന്നു. സെയ്ന്റ് ജോർജ്ജ് ഫൊറോനാ ചർച്ച് വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരൻ ആഘോഷ ചടങ്ങുകൾ ഉത്‌ഘാടനം ചെയ്തു. കുട്ടനാട് സാംസ്ക്കാരിക വേദി പ്രസിഡന്റ് പീയൂഷ് പി. പ്രസന്നൻ അദ്ധ്യക്ഷ വഹിച്ചു. കരോൾഗാന മത്സര ഉദ്ഘാടനം ചലച്ചിത്ര പിന്നണിഗായകൻ പ്രശാന്ത് പുതുക്കരി നിർവ്വഹിച്ചു .ആനന്ദൻ നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തി.ഫാ. മാത്യു ജിലോ നൈനാൻ ക്രിസ്തുമസ്സ് സന്ദേശം നൽകി. ജിനുകുമാർ ശാസ്താപറമ്പു, എം.ജി. കൊച്ചുമോൻ, തോമസുകുട്ടി ചാലുങ്കൽ, കെ.വി. മോഹനൻ കൊല്ലൻ്റെ പറമ്പിൽ, സണ്ണി അനുപമ, സി.കെ. പ്രസന്നൻ , അമ്പാടി പുന്നശ്ശേരിൽ,സുനിൽ സാഗർ, വിൽസൺ പൊയ്യലുമാലി,സുകു പാക്കളളിൽ,മനോജ് തുണ്ടിയിൽ എന്നിവർ നേതൃത്വ നൽകി.തുടർന്ന് ക്രിസ്തുമസ് സ്നേഹ സമ്മാന വിതരണവും, വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *