അടൂർ – എൻ എസ് എസ് വോളന്റിയർമാർ സമൂഹവുമായി നിരന്തരം സമ്പർക്കം പുലർത്തുന്നവരാകണമെന്ന് ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. നാഷണൽ സർവീസ് സ്കീം സമദർശൻ സപ്തദിന ക്യാമ്പ് സംസ്ഥാനതല ഉദ്ഘാടനം അടൂർ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലാപഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ, ഹയർസെക്കൻഡറി അക്കാഡമിക് ജോയിന്റ് ഡയറക്ടർ ആർ സുരേഷ് കുമാർ, നാഷണൽ സർവീസ് സ്കീം സ്റ്റേറ്റ് കോർഡിനേറ്റർ ജേക്കബ് ജോൺ, ആർ.ഡി ഡി വി കെ അശോക് കുമാർ , പി ബി ബിനു, ഹയർസെക്കൻഡറി ജില്ലാ ഓർഡിനേറ്റർ സജി വറുഗീസ്, അടൂർ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പിൾ എം അഷറഫ്, ആർ മണികണ്ഠൻ , സി ബിന്ദു , വി എസ് ശുഭ , എം എം ബഷീർ, ജെ നിഷ, എസ് ബിന്ദു ,വിഎസ് ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു.



