പീതാംബരദീക്ഷ നാളെ (21.12.2023 )
എടത്വ: എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയൻറെ നേതൃത്വത്തിൽ നടത്തപ്പെടുന്ന 91-മത് ശിവഗിരി ഗുരുകുലം-തീർത്ഥാടന പദയാത്രയ്ക്ക് മുന്നോടിയായുള്ള പീതാംബരദീക്ഷ നാളെ നടക്കും.
വ്യാഴാഴ്ച രാവിലെ 10ന് കോഴിമുക്ക് 777 നമ്പർ ശാഖ ക്ഷേത്രാങ്കണത്തിൽ നടക്കുന്ന ചടങ്ങ് യൂണിയൻ ചെയർമാൻ പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്യും. യൂണിയൻ കൺവീനർ അഡ്വ. പി സുപ്രമോദം അധ്യക്ഷത വഹിക്കും. കോട്ടയം ശ്രീനാരായണ ധർമ്മ പഠന കേന്ദ്രം രാജീവ് കൂരോപ്പട പഞ്ചശുദ്ധിയും അഷ്ടല ലക്ഷ്യങ്ങളെ സംബന്ധിച്ച് പ്രഭാഷണം നടത്തും.യൂണിയൻ കൗൺസിലർ പി.വി സന്തോഷ് തീർത്ഥാടന സന്ദേശം നൽകും. സുജിത്ത് തന്ത്രികൾ തീർത്ഥാടകർക്കുള്ള അനുഗ്രഹപ്രഭാഷണവും പീതാംബര ദീക്ഷയും നൽകും.പദയാത്ര കൺവീനർ ശാന്ത സി.പി, യൂണിയൻ കൗൺസിലർമാരായ ഉമേഷ് കൊപ്പാറ ,സിമ്മി ജിജി, മൈക്രോ ഫിനാൻസ് കോർഡിനേറ്റർ വിമല പ്രസന്നൻ, സുജി സന്തോഷ്, പബ്ലിസിറ്റി കമ്മറ്റി ചെയർമാൻ പീയുഷ് പി പ്രസന്നൻ , വികാസ് വി.ദേവൻ, ഉണ്ണിക്കുട്ടൻ ഹരിദാസ്, സുചിത്ര രാജേന്ദ്രൻ,ശ്രീജ രാജേഷ്, വിജയമ്മ രാജൻ, സനൽ ശാന്തി, ശ്രീരാഗ് സജീവ് ,ശാഖാ സെക്രട്ടറി സുരേഷ് എന്നിവർ സംസാരിക്കും. പദയാത്ര 26 ന് എടത്വായിൽ നിന്നും ആരംഭിച്ച് 31ന് ശിവഗിരിയിൽ സമാപിക്കും. എസ് എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ പദയാത്ര ഉദ്ഘാടനം നിർവഹിക്കും. യോഗം ഇൻസ്പെക്റ്റിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ പദയാത്ര രഥത്തിൽ ഭദ്രദീപ പ്രകാശനം നടത്തും.


