ഇരവിപേരൂർ പൈലറ്റ് ക്ലബ്ബിലൂടെ അഭിമാനമായ താരം.. !!

Sports
Print Friendly, PDF & Email

ഇരവിപേരൂർ അടക്കാമണ്ണിൽ പറമ്പിൽ എബ്രഹാമിന്റെ മകനായ Alex Abraham എന്ന ഫുട്‌ബോൾ താരത്തെ കുറിച്ചാണ് പറയുന്നത്..
ഫുട്‌ബോളും, പൈലറ്റ് ക്ലബ്ബും ഇരവിപേരൂരുകാർക്ക് മാത്രമല്ല നമ്മുടെ നാടിന് തന്നെ ആവേശമായിരുന്നു ഒരുകാലത്ത് .. അലക്‌സും, ചാക്കോയും, അപ്പുവുമൊക്കെ നാട്ടിലെ സൂപ്പർസ്റ്റാറുകളായിരുന്നു ..

പശ്ചിമഘട്ട മലനിര പോലെ അലക്സ് പിന്നിലുണ്ടങ്കിൽ മുൻനിരയിലെ താരങ്ങൾക്ക് എല്ലാം മറന്ന് കളിക്കാമായിരുന്നു … ഇടക്ക് മുന്നിലേക്കെത്തി ദൂരെ നിന്നുള്ള അലക്സിന്റെ ബോൾ ഷൂട്ടിംഗ് തടുക്കാൻ ഗോളികൾക്ക് പലപ്പോഴും കഴിഞ്ഞിരുന്നില്ല ..!! മനഃസാന്നിദ്ധ്യത്തോടെ സ്റ്റോപ്പർ ബാക്ക് ആയി പിൻനിരയിൽ ഉറച്ചു നിന്ന അലക്സ് തന്നെയായിരുന്നു ഫെഡറേഷൻ കപ്പും, സന്തോഷ് ട്രോഫിയുമൊക്കെ കേരളം പോലീസ് ടീമിന് നേടിക്കൊടുത്തത് …

ഇരവിപേരൂർ സെന്റ് ജോൺസ് ഹൈസ്‌കൂളിൽ നിന്നാണ് അലക്സ് ഫുട്‌ബോൾ തട്ടിത്തുടങ്ങിയത്.. സ്‌കൂൾ ടീമിലൂടെ പൈലറ്റ് ക്ലബ്ബിലേക്ക് .. കോഴഞ്ചേരി സെന്റ് തോമസ് കോളേജ് ടീമിൽ നാലുവർഷം.. കോളേജ് ടീം ക്യപ്റ്റൻ.. നാട്ടിലെ ഒട്ടനവധി ഫുട്‌ബോൾ മേളകളിൽ മിന്നുന്ന താരം.. 1986 ൽ സന്തോഷ് ട്രോഫി ടീമിൽ…

ആ വർഷം തന്നെ കേരള പോലീസിൽ ജോലി സ്വീകരിക്കുകയും, ടീമിൽ അംഗമാകുകയും ചെയ്തു …
1987 ൽ നാഷണൽ ഗെയിമസ് കിരീടം നേടിയ കേരള പോലീസ് ടീമിൽ അലക്സ് അംഗമായിരുന്നു .. 89, 90 കളിൽ ഫെഡറേഷൻ കപ്പ് നേടിയ കേരളാപോലീസ് ടീമിൽ അലക്സ് സജീവ സാന്നിദ്ധ്യം .. കേരള പോലീസിൽ സെലക്ഷൻ കിട്ടിയ സമയത്തും പൈലറ്റ് ക്ലബ്ബിന് വേണ്ടി കളിക്കാൻ മെഴുവേലി യംഗ്‌സ് ട്രോഫി മത്സരത്തിൽ അപ്പുവിനും, ചാക്കോക്കുമൊക്കെയൊപ്പം അലക്സ് ഇറങ്ങിയത് ഞാൻ ഓർക്കുന്നു ..
മുപ്പത്തിനാലാം വയസ്സിൽ ഗോവ സന്തോഷ് ട്രോഫി ടീമിലും ഇടം നേടാൻ കാരണം ഈ കളിക്കാരന്റെ മികവ് തന്നെയായിരുന്നു …
86 മുതൽ 2002 വരെ കേരള പോലീസിൽ സ്റ്റോപ്പർ ബാക്ക് ആയി കളിച്ച അലക്സ് 2 വർഷം കേരളാപോലീസ് ടീം ക്യാപ്റ്റനും ആയിരുന്നു … കേരള പോലീസിൽ DYSP റാങ്കിൽ ജോലി ചെയ്യുന്നു ..

ലോകം മുഴുവൻ കാൽപ്പന്തുകളിയുടെ ആവേശത്തിൽ മുങ്ങിയിരിക്കെ നമ്മുടെ നാട്ടിലെ അഭിമാന താരത്തെ കുറിച്ച് ഓർക്കാനും എഴുതാനും കഴിഞ്ഞതിൽ സന്തോഷമുണ്ട്.. ഫുട്‌ബോൾ കളിക്കളത്തിൽ നിറയാൻ ആഗ്രഹിക്കുന്ന പുതു തലമുറക്ക് ആവേശം തന്നെയാണ് നമ്മുടെ പഴയകാല താരങ്ങളുടെ കഥകളും, കളികളും … !!

@Sunil Anaparackal ലിനൊപ്പം..
ടീം പത്തനംതിട്ടക്ക് വേണ്ടി Jibu Vijayan, ഇലവുംതിട്ട

Leave a Reply

Your email address will not be published. Required fields are marked *