വടശേരിക്കര : പത്തനംതിട്ട ഉപജില്ല കലോത്സവത്തിൽ ഓവറോൾ ട്രോഫി കരസ്ഥമാക്കിയ പേഴുംപാറ ഡി പി എം യു പി സ്കൂളിലെ കുട്ടികളെ സ്കൂൾ പിടിഎ കമ്മിറ്റി മെമെന്റോ നൽകി അനുമോദിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പിടിഎ പ്രസിഡന്റ് ശ്രീ സജീർ സി എ അദ്ധ്യക്ഷത വഹിച്ചു. വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത മോഹൻ ഉദ്ഘാടനം നിർവഹിച്ച യോഗത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീജിനിൽകുമാർ ബി സ്വാഗത പ്രഭാഷണം നടത്തി. സ്കൂൾ മാനേജർ അഡ്വക്കേറ്റ് മണ്ണടി മോഹൻ മുഖ്യാതിഥിയായിരുന്നു. അഞ്ചാം വാർഡ് മെമ്പർ ശ്രീമതി അശ്വതി,മുൻ ഹെഡ്മിസ്ട്രസ്ശ്രീമതി രാഖി എൻ… സിജു..സീന അഷ്‌റഫ്.. ബിന്ദു ചെറിയകാവിൽ..എന്നിവർ ആശംസകൾ അർപ്പിച്ചു. 45 കുട്ടികളെയാണ് പിടിഎ കമ്മിറ്റി മെമെന്റോ നൽകി അനുമോദിച്ചത്. പിടിഎ സെക്രട്ടറി ശ്രീ അൻവർ സാർ നന്ദി പറഞ്ഞു


