കള്ളവോട്ടിന് സാദ്ധ്യതയെന്ന് ഹർജിയിൽ പുല്ലാട് സർവ്വീസ് സഹകരണ സംഘം തെരഞ്ഞെടുപ്പിലും ഹൈക്കോടതി ഇടപെടൽ

Kerala Pathanamthitta
Print Friendly, PDF & Email

കോഴഞ്ചേരി :  195- നമ്പര്‍ പുല്ലാട് സര്‍വ്വീസ് സഹകരണസംഘം തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് തടയാന്‍ ഹൈക്കോടതി ഇടപെടല്‍. ഭരണ സമിതി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ബാങ്ക് സെക്രട്ടറി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍ ഉണ്ടായത്.

തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ ബാങ്ക് നല്‍കിയിരിക്കുന്ന തിരിച്ചറിയല്‍ രേഖയ്ക്ക് പുറമേ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, സര്‍ക്കാര്‍ / അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും വിതരണം ചെയ്യുന്ന അംഗീകൃത തൊഴില്‍ കാര്‍ഡ്, സഹകരണ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലുമൊന്നാണ് ബാങ്കിന്റെ തിരിച്ചറിയല്‍ രേഖയ്ക്ക് ഒപ്പം ഹാജരാക്കേണ്ടത്.

തിരിച്ചറിയല്‍ രേഖയെ കുറിച്ച് ആക്ഷേപം ഉണ്ടെങ്കില്‍ സംഘത്തില്‍സൂ ക്ഷിച്ചിരിക്കുന്ന 6 ബി രജിസ്റ്റര്‍ പരിശോധിക്കുകയും യഥാര്‍ത്ഥ വോട്ടര്‍ ആണെന്ന് ഉറപ്പു വരുത്തുകയും ചെയ്ത് വോട്ട് ചെയ്യാന്‍ സാധിക്കുന്നതാണ്. തെരഞ്ഞെടുപ്പ് ആരംഭിക്കുന്നത് മുതല്‍ എണ്ണി തീരുന്നത് വരെയുള്ള മുഴുവന്‍ നടപടി ക്രമങ്ങളും വീഡിയോയില്‍ പകര്‍ത്തി സൂക്ഷിക്കണമെന്ന് ഹൈക്കോടതി തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വോട്ടുകള്‍ എണ്ണി തീരുന്നത് വരെ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാതെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന് ജില്ലാ പോലീസ് മേധാവിയേ ഹൈക്കോടതി ചുമതലപ്പെടുത്തി. സമീപ പ്രദേശങ്ങളിലെ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുകളില്‍ വ്യാപകമായി കള്ളവോട്ടും അക്രമ പ്രവര്‍ത്തനങ്ങളും നടത്തുന്നുവെന്ന ആക്ഷേപങ്ങളും കോടതി ഇടപെടലിന് കാരണമായി

Leave a Reply

Your email address will not be published. Required fields are marked *