പുരുഷ നഴ്‌സിംഗ് ആഫീസർമാരെ ആവശ്യമുണ്ട്

Kerala Pathanamthitta
Print Friendly, PDF & Email

പുരുഷ നഴ്‌സിംഗ് ആഫീസർമാരെ ആവശ്യമുണ്ട്
ശബരിമല മണ്ഡലപൂജ – മകരവിളക്ക് തീർഥാടന കാലയളവിൽ പമ്പ, സന്നിധാനം, കരിമലയിലും പ്രവർത്തിപ്പിക്കുന്ന അടിയന്തിര വൈദ്യസഹായ കേന്ദ്രങ്ങളിൽ (ഇ എം സി) ദിവസവേതനത്തിൽ പുരുഷ നഴ്‌സിംഗ് ആഫീസർമാരെ ആവശ്യമുണ്ട്. (2023 നവംബർ 15 മുതൽ 2024 ജനുവരി 21 വരെയാണ് സേവന കാലാവധി). അംഗീകൃത കോളേജിൽ നിന്ന് ജനറൽ നഴ്‌സിംഗ് അല്ലെങ്കിൽ ബി എസ് സി നഴ്‌സിംഗ്, കേരള നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ ഉണ്ടായിരിക്കണം. മുൻ വർഷങ്ങളിൽ സേവനം നടത്തിയിട്ടുളളവർക്ക് മുൻഗണന. താല്പര്യമുളളവർ അസൽ സർട്ടിഫിക്കറ്റുകളും, പകർപ്പും, മുൻ ജോലി പരിചയ സർട്ടിഫിക്കറ്റുമായി പത്തനംതിട്ട സിവിൽ സ്റ്റേഷനിലെ ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കൽ ആഫീസിൽ നവംബർ നാലിനു ഒന്നിനു മുൻപായി എത്തണമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കൽ ആഫീസർ (ആരോഗ്യം) അറിയിച്ചു. ഫോൺ: 7306391114

Leave a Reply

Your email address will not be published. Required fields are marked *