പത്തനംതിട്ട: കുമ്പഴ ജങ്ഷനിൽ ട്രാഫിക് ഡ്യൂട്ടി ചെയ്തു വന്ന ഹോംഗാർഡിന് നേരെ മദ്യപാനിയുടെ അസഭ്യ വർഷം. തുടർന്ന് തിരക്കേറിയ റോഡിൽ ഇരുവരും തമ്മിൽ തല്ലി. ഹോം ഗാർഡ് ഷിബു കുര്യനും പ്രദേശവാസിയായ ജിന്റോയുമാണ് തമ്മിലടിച്ചത്. ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. മദ്യ ലഹരിയിൽ എത്തിയ ജിന്റോ ഷിബുവുമായി വാക്കേറ്റം ഉണ്ടാവുകയും അങ്ങോട്ടുമിങ്ങോട്ടും അസഭ്യം വിളിക്കുകയുമായിരുന്നു. സഹികെട്ട ഹോംഗാർഡ് ജിന്റോയെ തല്ലി. പിന്നാലെ ഇരുവരും തമ്മിൽ തല്ലുമാല. ഇതിന് ശേഷം ജിന്റോ രക്ഷപ്പെട്ടു. ഇയാളെ പിന്നീട് പോലീസ് കസ്റ്റഡിയിൽ എടുത്തു.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

