പത്തനംതിട്ട – മലയാളക്കരയാകെ സമൃദ്ധിയുടെ പൊൻചിങ്ങത്തെ വരവേൽക്കാൻ ഒരുങ്ങുമ്പോൾ കർഷകർക്ക് പുതിയ പ്രതീക്ഷകൾ പകർന്നു കൊണ്ട് നഗരസഭയുടെ പരിധിയിലുള്ള തെരഞ്ഞെടുക്കപ്പെട്ട മികച്ച 15 കർഷകരെ ആദരിച്ചു. നഗരസഭയുടെയും കൃഷിവികസന കർഷകക്ഷേമ വകുപ്പിന്റെയും കൃഷിവികസന സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ കർഷകദിനം അഡ്വ . അബിൻ വർക്കി എം എൽ എ ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷ സിന്ധു അനിൽ അധ്യക്ഷത വഹിച്ചു.
വൈസ് ചെയർമാൻ എ സഹീർ, ആശാ മോഹൻരാജ്, അൻസർ മുഹമ്മദ്, സജിനി മോഹൻ, സി കെ അർജ്ജുനൻ, ശോഭാകെ മാത്യു, അഡ്വ. എ സുരേഷ് കുമാർ, പി കെ അനീഷ്, ഏബൽ മാത്യു, സജി കെ സൈമൺ, അഡ്വ . ഗീതാസുരേഷ്, നജീം രാജ്, അംബിക വേണു, അരവിന്ദാക്ഷൻ നായർ, അഖിൽ മഠത്തിലേത്ത്, ജോജി സാമുവൽ, എം.എൻ വിജയരാജ്, ഷൈനി അഷറഫ്, ബിജിമോൾ മാത്യു, മിസ്ന ആരിഫ്, മഞ്ജു വി ജി , അമ്മിണി ടീച്ചർ, ഷെറീന റഹീം, ജോയമ്മ സൈമൺ, ഫാത്തിമ. എസ്, കൃഷി ഓഫീസർ ഷിബി തുടങ്ങിയവർ പങ്കെടുത്തു.


ഫോട്ടോ ക്യാപ്ഷൻ :
നഗരസഭയുടെയും ,കൃഷിവികസന കർഷകക്ഷേമ വകുപ്പിന്റെയും, കൃഷിവികസന സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ കർഷകദിനം അഡ്വ . അബിൻ വർക്കി എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.
What do you feel about this post?
Like
Love
Happy
Haha
Sad

