പത്തനംതിട്ട – 80-മത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ നിറവിൽ സമഗ്ര സാമൂഹിക പ്രതിബദ്ധതയുടെ സന്ദേശമുയർത്തി ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സ്‌കീമിന്റെ ( NSS ) നേതൃത്വത്തിൽ സംഘടിപ്പിച്ച ‘അതിജീവനം 2026 ‘ പദ്ധതിക്ക് പ്രൗഡോജ്ജ്വല തുടക്കമായി. എൻഎസ്എസ് വാളണ്ടിയന്മാർ അണിനിരന്ന വർണ്ണാഭമായ സ്വാതന്ത്ര്യ ദിന ഘോഷയാത്ര എൻഎസ്എസ് സ്റ്റേറ്റ് കോർഡിനേറ്റർ ഡോ. എസ സന്തോഷ് ഫ്‌ളാഗ് ഓഫ് ചെയ്തു.
വിവിധ ആഘോഷ ചടങ്ങുകളുടെയും പദ്ധതികളുടെയും ഉദ്ഘാടനം സിനിമാ, ടൂറിസം വകുപ്പ് മന്ത്രി ശ്രീ. പിസി വിഷ്ണുനാഥ് നിർവ്വഹിച്ചു. എൻഎസ്എസ് വാളണ്ടിയർമാർ ക്രിയാത്മകമായി സമൂഹത്തിന്റെ പ്രശ്നങ്ങളിൽ ഇടപെടേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ടു അതിജീവനം 2026 പദ്ധതിയുടെ ഭാഗമായുള്ള ലൈഫ് ലൈൻ അതിജീവനം, പഠനോപകരണ വിതരണം തുടങ്ങിയ പദ്ധതികൾ മന്ത്രി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ അഡ്വ. അബിൻ വർക്കി കോടിയാട്ട് എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. പത്തനംതിട്ട ജില്ലയിൽ പ്രളയക്കെടുതിയിൽ പെട്ടവർക്ക് ആശ്വാസവും, പിന്തുണയും നൽകിയ എൻഎസ്എസ് വോളണ്ടിയർമാരുടെ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.
സ്വാതന്ത്ര്യത്തിന്റെ മഹത്വം ഓർമ്മിപ്പിച്ചുകൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ദീനാമ്മ റോയി സ്വാന്ത്ര്യ ദിന സന്ദേശം നൽകി. ചടങ്ങിൽ പത്തനംതിട്ട നഗരസഭാ ചെയർപേഴ്‌സൺ ശ്രീമതി. സിന്ധു അനിൽ ഉപഹാര സമർപ്പണം നിർവ്വഹിച്ചു. കുട്ടികളുടെ കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി.
സ്റ്റേറ്റ് കോർഡിനേറ്റർ ഡോ. എസ സന്തോഷ് സ്‌ഥിജീവനം 2026 പദ്ധതിയുടെ പ്രാധാന്യത്തെക്കുറിച്ചു വിവരണം നൽകി. ദുരന്ത സാഹചര്യങ്ങളിൽ എൻഎസ്എസ് വോളണ്ടിയര്മാർക്ക് ഫലപ്രദമായി ഇടപെടാനും രക്ഷാപ്രവർത്തനങ്ങൾ നടത്താനും പരിശീലനം നൽകുന്ന പദ്ധതിയാണ് ലൈഫ് ലൈൻ. ഇതിനു പുറമെ ഉപജീവന പദ്ധതിയുടെ ഭാഗമായി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് തയ്യൽ മിഷീൻ വിതരണം ചെയ്യുകയും കുട്ടികൾക്ക് 2500 രൂപ മൂല്യമുള്ള പഠനോപകരണങ്ങൾ നാളുകയും ചെയ്തു. തുന്നിച്ചേർത്ത അതിജീവനം 2026 പദ്ധതി ഏവരുടെയും ശ്രദ്ധനേടി. ചടങ്ങിൽ ചെങ്ങന്നൂർ RDD ശ്രീമതി. സുധ കെ മുഖ്യ പ്രഭാഷണം നടത്തി.
പരിപാടിയിൽ പ്രസംഗിച്ച പ്രമുഖർ – ജിജി മാത്യു സ്കറിയ ( ഹയർ സെക്കണ്ടറി ജില്ലാ കോർഡിനേറ്റർ ), ഡാനിഷ് പി ജോൺ ( പ്രിൻസിപ്പൽ കാതോലിക്കേറ്റ് ഹയർ സെക്കണ്ടറി സ്‌കൂൾ ), അഭിലാഷ് എസ്.സി ( ജില്ലാ കോർഡിനേറ്റർ കൊല്ലം ), ദീപ മേരി ജേക്കബ് ( HM കാതോലിക്കേറ് ഹയർ സെക്കണ്ടറി സ്‌കൂൾ ), ബിനു പി.ആർ ( ആർ.പി.സി ഹര് സെക്കണ്ടറി NSS ), അരുൺ.എ ( ജില്ലാ കോർഡിനേറ്റർ പത്തനംതിട്ട ), സുമ എം.എസ് ( അടൂർ ക്ലസ്റ്റർ കൺവീനർ ), അരുൺ മോഹൻ ( ക്ലസ്റ്റർ കൺവീനർ ), രജനി പി. ( ക്ലസ്റ്റർ കൺവീനർ ), യദു കൃഷ്ണൻ ആർ.വി ( ക്ലസ്റ്റർ കൺവീനർ ), ബിന്ദുമോൾ ടി. ( പ്രോഗ്രാം ഓഫീസർ കാതോലിക്കേറ്റ് എൻഎസ്എസ് ), അരവിന്ദ് ലാൽ ( പ്രോഗ്രാം ഓഫീസർ കാതോലിക്കേറ്റ് എൻഎസ്എസ് ), കുമാരി മാഷെ അലക്സ് ( വോളണ്ടിയർ ലീഡർ .

What do you feel about this post?
Like
Love
Happy
Haha
Sad

