പത്തനംതിട്ട : കേരള എൻ ജി ഒ അസോസിയേഷൻ പത്തനംതിട്ട കളക്ട്രേറ്റ് ബ്രാഞ്ചിൻ്റെ നേതൃത്ത്വത്തിൽ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. “തുടച്ച് നീക്കാം ലഹരിയെ, കാത്തുസൂക്ഷിക്കാം നമ്മുടെ തലമുറയെ” എന്ന മുദ്രവാക്യവുമായി നടത്തിയ ഫുട്ബോൾ മത്സരത്തിൽ സിവിൽ സർവീസ് പത്തനംതിട്ട Vs എക്സൈസ് പത്തനംതിട്ട എന്നിവർ തമ്മിലായിരുന്നു മത്സരം. സിവിൽ സർവീസ് പത്തനംതിട്ട 4 – 2 ന് വിജയിച്ചു
ബ്രാഞ്ച് പ്രസിഡൻ്റ് ഷെബിൻ വി ഷെയ്ക്ക് ൻ്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനീഷ് വരിക്കണ്ണാമല കിക്ക് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന ഉപാദ്ധ്യയിൽ പി എസ് വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ബിജു ശാമുവൽ, ജില്ലാ സെക്രട്ടറി ജി ജയകുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് കെ സുനിൽ കുമാർ, സന്തോഷ് നെല്ലികുന്നം, പിക്കു വി സൈമൺ,ഷാജി എസ്, ദർശൻ ഡി കുമാർ, സുനിൽ കുമാർ, ജയപ്രസാദ്, ബിജു ടി കെ, നജീബ് കോന്നി,ആനന്ദ് ,എസ് ഇ യു ജില്ല പ്രസിഡൻ്റ് ഹാഷിം കെ എസ് ഇ എസ് എ ജില്ലാ പ്രസിഡന്റ് അബിമോൻ , ജില്ലാ സെക്രട്ടറി രഘുകുമാർ ,ജില്ലാ വൈസ് പ്രസിഡന്റ് അഷറഫ് എന്നിവർ സംസാരിച്ചു.

ഫോട്ടോ ക്യാപ്ഷൻ : കേരള എൻ ജി ഒ അസോസിയേഷൻ പത്തനംതിട്ട കളക്ട്രേറ്റ് ബ്രാഞ്ചിൻ്റെ നേതൃത്ത്വത്തിൽ നടത്തിയ സൗഹൃദ ഫുട്ബോൾ മത്സരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്യുന്നു.
What do you feel about this post?
Like
Love
Happy
Haha
Sad

