ലോകത്തെ ഏറ്റവും വലിയ മലയാളം കൈയ്യെഴുത്ത് ബൈബിൾ വേങ്ങൽ ശാലേം മാർത്തോമാ പള്ളിയിൽ പ്രകാശനം ചെയ്തു.

Uncategorized

തിരുവല്ല: ദുബായി മാർത്തോമ ഇടവക അംഗം വേങ്ങൽ കുഴിക്കാട്ട് വീട്ടിൽ മനോജ്‌ എസ്സ് വർഗീസും അദ്ദേഹത്തിന്റെ ഭാര്യ ഡോ.സൂസനും മക്കളായ കരുണും കൃപയും ചേർന്ന് 417 ദിവസം കൊണ്ട് എഴുതി തയ്യാറാക്കിയ ലോകത്തെ ഏറ്റവും വലിയ കൈയ്യെഴുത്ത് ബൈബിൾ ഇനി വേങ്ങൽ ശാലേം മാർത്തോമാ പള്ളിയിൽ ഉണ്ടാകും.മാർത്തോമ സഭാ കുന്നംകുളം – മലബാർ ഭദ്രാസനം അധിപൻ ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പ പ്രകാശന കർമ്മം നിർവഹിച്ചു.

ലോകത്തെ ഏറ്റവും വലിയ ബൈബിൾ കൈയ്യെഴുത്ത് പ്രതി ഒരുക്കിയ നാലംഗ പ്രവാസി മലയാളി കുടുംബം യു.ആർ.എഫ് വേൾഡ് റെക്കോർഡിൽ ഇടം പിടിച്ചു. യു.ആർ.എഫ് വേൾഡ് റെക്കോർഡ് അന്താരാഷ്ട്ര ജൂറി ഗിന്നസ് ഡോ.സുനിൽ ജോസഫ് പ്രഖ്യാപനം നടത്തി. യു.ആർ.എഫ് വേൾഡ് റിക്കോർഡ് സർട്ടിഫിക്കറ്റ് റൈറ്റ് റവ.ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പയും അംഗികാര മുദ്ര ജൂറി ഡോ.ജോൺസൺ വി ഇടിക്കുളയും സമ്മാനിച്ചു.റവ.ഫാദർ ജോസഫ് കെ.ജോർജ് അധ്യക്ഷത വഹിച്ചു.പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മാത്തൻ ജോസഫ്, മാർത്തോമാ സഭ കൗൺസിൽ അംഗം തോമസ് കോശി, ചാൾസ് മാത്യൂ, മാത്യൂ കുര്യൻ, പി.ടി. വർഗ്ഗീസ് ,ജോർജ് ഏബ്രഹാം, പി.കെ വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു. വിവിധ ഇടവകകളിലെ വൈദീകരും വിശ്വാസ സമൂഹവും ചടങ്ങിൽ സംബന്ധിച്ച് മനോജ് എസ് വർഗ്ഗീസിനെയും ഭാര്യ ഡോ.സൂസൻ മക്കൾ ക്യപ, കരുൺ എന്നിവരെ അഭിനന്ദിച്ചു.

36 കിലോഗ്രാം ഭാരമുള്ള ‘എ2’ പേപ്പർ സൈസിൽ 70ൽ പരം പേജുകളിൽ ചിത്രങ്ങളും ഉൾപെടുത്തി എഴുതിയുണ്ടാക്കിയ ഈ ഭീമൻ ബൈബിളിൽ 1795 പേജുകളാണുള്ളത്. 65.5 സെ.മീറ്റർ നീളവും, 48.5 സെ.മീറ്റർ വീതിയുമുള്ള ബൈബിൾ കയ്യെഴുത്ത്പ്രതി ദുബായിലെ ട്രൂലൈൻ കമ്പനിയാണ് ബൈൻഡ് ചെയ്തത്.പുറംചട്ട നിർമ്മിച്ചിരിക്കുന്നത് ഇറ്റാലിയൻ ലതറിൽ ആണ്.മനോജും കുടുംബവും എഴുതുന്ന വീഡിയോകളും മറ്റ് രേഖകളും യു.ആർ.എഫ് വേൾഡ് റെക്കോർഡ് ജൂറി ഡോ.ജോൺസൺ വി. ഇടിക്കുളയ്ക്ക് അയച്ചുകൊടുത്തിരുന്നു.

ഇതിന് മുമ്പ് 2020ൽ മനോജും കുടുംബവും തയ്യാറാക്കിയ ബൈബിളിൻ്റെ ഇംഗ്ലീഷിലുള്ള കൈയെഴുത്ത് പ്രതി ഗിന്നസ് വേൾഡ് റെക്കോർഡും, യു.ആർ.എഫ് വേൾഡ് റെക്കോർഡിലും ഇടം പിടിച്ചിരുന്നു.മക്കൾക്ക് സമ്മാനമായി നൽകുന്നതിന് വേണ്ടി സാധാരണ സൈസിലുള്ള പേജിൽ എഴുതുവാനാണ് ആദ്യം ഡോ.സൂസൻ തീരുമാനിച്ചത്. ഇന്റീരിയർ ഡിസൈൻ സ്ഥാപനം നടത്തുന്ന മനോജ്‌ എസ്സ് വർഗീസാണ് മതിയായ അന്വേഷണങ്ങൾക്ക് ശേഷം നിലവിലുള്ളതിലും വലിയ സൈസിലുള്ള ബൈബിൾ എഴുതുവാൻ കുടുംബത്തിന് പ്രചോദനമേകിയത്. കുടുംബത്തിലെ എല്ലാവരേയും പങ്കെടുപ്പിക്കുന്നതിനായി ദൗത്യം പലർക്കുമായി വീതിച്ചു നൽകി.

മനോജും കുടുംബവും തങ്ങളുടെ മാതൃ ഇടവകയായ വേങ്ങൽ ശാലേം മാർത്തോമാ പാരിഷിന് കൈമാറിയ ബൈബിൾ പ്രത്യേക പേടകത്തിൽ ദൈവാലയത്തിൻ്റെ മധ്യഭാഗത്ത് സൂക്ഷിക്കുന്നു.

 

 

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *