പത്തനംതിട്ട – ജില്ലയിൽ സെൻസസ് ഒന്നാംഘട്ട പ്രവർത്തനം വിജയകരമായി പൂർത്തിയാക്കിയ എന്യൂമറേറ്റർമാരായ സബിത എസ് ദേവൻ, എം ഹനാൻ ബാബു, സൂപ്പർവൈസർമാരായ ജെയ്സൺ പി ജേക്കബ്, സൂസൻ ജോൺ എന്നിവരെ ചേംബറിൽ ജില്ല കലക്ടർ എ നിസാമുദ്ദീൻ ആദരിച്ചു. എഡിഎം ആർ രാജലക്ഷ്മി, ഹുസൂർ ശിരസ്തദാർ അജിൻ ഐപ്പ്, സെക്ഷൻ സൂപ്രണ്ട് സുനു സാമൂവൽ, കലക്ടറേറ്റ് ജീവനക്കാർ തുടങ്ങിവർ പങ്കെടുത്തു. റാന്നി താലൂക്ക് പരിധിയിൽ സൂപ്പർവൈസറി സർക്കിൾ 16-ൽ ഉൾപ്പെട്ട ഹൗസ് ലിസ്റ്റിംഗ് ബ്ലോക്ക് 97ലെ മുഴുവൻ വീടുകളും സന്ദർശിച്ച് ഒന്നാം ഘട്ട സെൻസസ് സബിത എസ്. ദേവൻ പൂർത്തിയാക്കി. കടിമീൻചിറ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപികയാണ്.
അടൂർ നഗരസഭ വാർഡ് 16 ഹൗസ് ലിസ്റ്റിംഗ് ബ്ലോക്ക് 32ലെ ഒന്നാം ഘട്ട എന്യൂമറേഷൻ എം ഹനാൻ ബാബു പൂർത്തിയാക്കി. കരുവാറ്റ ജി.എം.എൽ.പി. സ്‌കൂൾ അധ്യാപികയാണ്.
What do you feel about this post?
Like
Love
Happy
Haha
Sad

