പത്തനംതിട്ട – കേരള എൻ ജി ഒ അസോസിയേഷൻ പത്തനംതിട്ട ജില്ലാ തല മെമ്പർഷിപ്പ് വിതരണോദ്ഘാടനം പത്തനംതിട്ട കലക്ടറേറ്റിൽ സംസ്ഥാന സെക്രട്ടറി ജെ. ശുഭ നിർവഹിച്ചു. സർക്കാർ ജീവനക്കാരെ വിശ്വാസത്തിലെടുത്ത് ജനപക്ഷ വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന വി.ഡി. സതീശൻ സർക്കാരിന് ജീവനക്കാരുടെ എല്ലാ പിന്തുണയും ഉണ്ടാകണമെന്ന് അവർ അഭ്യർത്ഥിച്ചു. ജില്ലാ പ്രസിഡൻറ് ബിജു ശാമുവേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ,ജില്ലാ സെക്രട്ടറി ജി.ജയകുമാർ, ജില്ലാ ട്രഷറർ ബി.പ്രശാന്ത് കുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് .കെ .സുനിൽകുമാർ, സന്തോഷ് നെല്ലിക്കുന്നിൽ, നൗഫൽ ഖാൻ,അബു കോശി, വിഷ്ണു സലിംകുമാർ, ജില്ലാ വൈസ് പ്രസിഡൻറ് ശ്രീമതി. ഡി. ഗീത,ജില്ല ജോയിൻറ് സെക്രട്ടറിമാരായ അനിൽകുമാർ, അനു.കെ.അനിൽകുമാർ, പിക്കു വി സൈമൺ, ദിലീപ് ഖാൻ, മഞ്ജു .എസ് , സുനിൽ വി കൃഷ്ണൻ, ഷെബിൻ.വി.ഷേക്ക്, ഷാജൻ.കെ , ആകാശ്. എസ്. നായർ .ജയപ്രസാദ്, അനിൽകുമാർ ബി എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ SHAJI VETTIPURAM :
പത്തനംതിട്ട കലക്ടറേറ്റിൽ നടന്ന കേരള എൻ ജി ഒ അസോസിയേഷൻ ജില്ലാതല മെമ്പർഷിപ്പ് വിതരണോദ്ഘാടനം സംസ്ഥാന സെക്രട്ടറി ജെ. ശുഭ നിർവഹിക്കുന്നു.
What do you feel about this post?
Like
Love
Happy
Haha
Sad

