തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷം ; അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എടത്വ വികസന സമിതി

Kerala Alappuzha

എടത്വ : എടത്വയിലും സമീപ പ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷം ആയ സാഹചര്യത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എടത്വ വികസന സമിതി എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ഐസക്ക് എഡ്വേർഡ് അധ്യക്ഷത വഹിച്ചു. ജോ.സെക്രട്ടറി ടോമിച്ചൻ കളങ്ങര പ്രമേയം അവതരിപ്പിച്ചു.

പരുമല സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ തലവടി ആനപ്രമ്പാൽ തെക്ക് സൗഹൃദ നഗറിൽ വാലയിൽ സാം മാത്യു (48) ഡ്യൂട്ടിക്ക് പോകുമ്പോൾ തൊട്ടടി പാലത്തിന് സമീപം നായ് കുറുകെ ചാടി സ്കൂട്ടർ മറിഞ്ഞ് പരിക്കേറ്റ് ഒരാഴ്ചയോളം ചികിത്സയിലായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സിപിഎം ലോക്കൽ കമ്മിറ്റി അംഗവും കെഎസ്ആർടിസി ക ണ്ടക്ടറുമായ പരുത്തിക്കൽ പി ഡി സുരേഷ് സ്ഥലത്തെത്തി വാഹനത്തിൽ ആശുപ്രതിയിൽ എത്തിച്ചു. കൈയ്ക്കും കാലിനും പരിക്ക് ഉണ്ടെങ്കിലും ഹെൽമറ്റ് ഉപയോഗിച്ചതിനാൽ തലയ്ക്ക് പരുക്ക്സംഭവിച്ചില്ല. സ്ക്കൂട്ടറിന് കേട് സംഭവിച്ചു.

രാത്രി കാലയളവിൽ നിരവധി നായ്ക്കൾ ഈ പ്രദേശത്ത് യാത്രക്കാരെ ശല്യം ചെയ്യാറുണ്ട്.എടത്വ , തലവടിയിലും സമീപ പ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാകാൻ കാരണം അധികൃതരുടെ അലംഭാവമാണ്. റോഡിന്റെ വശങ്ങളിലും തുറസായ സ്ഥലത്തും മാലിന്യം നിക്ഷേപിക്കുന്നതിനാൽ നായ്ക്കൾക്ക് ഭക്ഷണത്തിന് ക്ഷാമമില്ല. പൊതു സ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും നായ്ക്കളുടെ ശല്യം കുറയ്ക്കുന്നതിന് സുപ്രീം കോടതിയുടെ ഉത്തരവ് അധികൃതർ പാലിക്കണമെന്നും എടത്വ വികസന സമിതി ആവശ്യപ്പെട്ടു .

തകഴിയിൽ വച്ച് എടത്വ കളങ്ങര പെയിന്റ് ഹൗസിലെ കടയിലെ ഫീൽഡ് സ്റ്റാഫ് സ്കൂട്ടർ ഓടിക്കുമ്പോൾ തെരുവ് നായ കുറുകെ ചാടി മറിഞ്ഞുവീണ് വണ്ടാനം മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചികിത്സയിൽ ആണ്..

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *