കെ.ജി.എൻ.എ പത്തനംതിട്ട ജില്ലാ സമ്മേളനം സമാപിച്ചു ; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – കേരള ഗവ. നേഴ്‌സസ് അസോസിയേഷൻ (കെ ജി എൻ എ ) 69-ാമത് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിച്ച 42- മത് പത്തനംതിട്ട ജില്ലാ സമ്മേളനം പത്തനംതിട്ട അബാൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. രാവിലെ ആരംഭിച്ച പ്രതിനിധി രജിസ്‌ട്രേഷനും തുടർന്ന് നടന്ന പതാക ഉയർത്തലിനും ശേഷം സമ്മേളന നടപടികൾ ആരംഭിച്ചു . കെ ജി എൻ എ ജില്ലാ പ്രസിഡന്റ് സ. നിഷാദ് എ എസ് അദ്ധ്യക്ഷത വഹിച്ചു. റാന്നി മുൻ എം എൽ എ സ. രാജു എബ്രഹാം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു . ജില്ലാ സെക്രട്ടറി സ. ദീപ ജയപ്രകാശ് ചടങ്ങിൽ സ്വാഗതം ആശംസിച്ചു. എഫ് എസ് ഇ റ്റി ഒ ജില്ലാകമ്മറ്റി അംഗം സ. ആദർശ് കുമാർ, കെ ജി എൻ എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സ. പി വി പവിത്രൻ, സ ഗീതാ മണി കെ ജി ,ഡി എൻ ഓ ഇൻ ചാർജ് കെ ജി എസ് എൻ എ ജില്ലാ സെക്രട്ടറി സ. അജയ് പി എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു .

സമാപനത്തോടനുബന്ധിച്ച് യാത്രയയപ്പ് സമ്മേളനം സി ഐ റ്റി യു ജില്ലാ പ്രസിഡന്റ്‌ സ. എസ് ഹരിദാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ എൻ ബി സുധീഷ് കുമാർ അഭിവാദ്യം അർപ്പിച്ചു. പ്രതിനിധി സമ്മേളനം കെ ജി എൻ എ സംസ്ഥാന സെക്രട്ടറി സ. സുധീഷ്കുമാർ എൻ ബി ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ പ്രസിഡന്റ്‌ സ നിഷാദ് എ എസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി സ. ദീപ ജയപ്രകാശ് സ്വാഗതവും, സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ സ. പവിത്രൻ പി വി അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു. സ. വിനോദ് റ്റി എൻ (ജില്ലാവൈസ് പ്രസിഡന്റ്‌ ) പ്രമേയങ്ങൾ അവതരിപ്പിച്ചു. തുടർന്ന് റിപ്പോർട്ടുകളിന്മേൽ സജീവമായ ചർച്ചകളും മറുപടിയും നടന്നു. വരും വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പോടെയാണ് സമ്മേളനം അവസാനിച്ചത്. ജില്ലാ ട്രഷറർ സ. ശ്യാമ വിജയൻ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.

ജില്ലാ ഭാരവാഹികൾ:
പ്രസിഡന്റ്: പ്രീതമോൾ റ്റി പി
സെക്രട്ടറി : നിഷാദ് എ എസ്‌
ട്രഷറൻ: ശ്യാമ വിജയൻ.


ഫോട്ടോ ക്യാപ്ഷൻ :
കേരള ഗവ. നേഴ്‌സസ് അസോസിയേഷൻ (കെ ജി എൻ എ ) 42-മത് പത്തനംതിട്ട ജില്ലാ സമ്മേളനം റാന്നി മുൻ എം എൽ എ സ: രാജു എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *