അടൂര്‍ ഗോപാലകൃഷ്ണന്‍ ഒമ്പതിന് പത്തനംതിട്ടയില്‍ : ലൂമിയര്‍ ലീഗ് ഫിലിം സൊസൈറ്റി ഉദ്ഘാടനം ചെയ്യും

Cinema Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ലൂമിയര്‍ ലീഗ് ഫിലിം സൊസൈറ്റിയുടെ ഉദ്ഘാടനം ഒമ്പതിന് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കും. വൈകിട്ട് അഞ്ചിന് വിഖ്യാതചലച്ചിത്രകാരന്‍ പത്മവിഭൂഷണ്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിക്കും. സൊസൈറ്റി പ്രസിഡന്റ് ജി. വിശാഖന്‍ അധ്യക്ഷത വഹിക്കും. നഗരസഭ ചെയര്‍പേഴ്‌സണ്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ അടൂരിനെ ആദരിച്ച് ഓണററി മെമ്പര്‍ഷിപ്പ്‌നല്‍കും. ലൂമിയര്‍ ലീഗ് സെക്രട്ടറി എം.എസ്. സുരേഷ്, സംവിധായകന്‍ മധു ഇറവങ്കര, മുതിര്‍ന്ന ചലച്ചിത്ര പ്രവര്‍ത്തകനും കോളമിസ്റ്റുമായ എ. മീരാസാഹിബ്, ട്രിനിറ്റി കോംപ്ലക്‌സ് ഉടമ പി.എസ്. രാജേന്ദ്രപ്രസാദ്, രഘുനാഥന്‍ ഉണ്ണിത്താന്‍ എന്നിവര്‍ പ്രസംഗിക്കും. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി വൈകിട്ട് മൂന്നിന് അടൂര്‍ സംവിധാനം ചെയ്ത നിഴല്‍ക്കുത്ത് പ്രദര്‍ശിപ്പിക്കും. നല്ല സിനിമകള്‍ക്ക് പിന്തുണയും പ്രചാരവും നല്‍കുക, ചലച്ചിത്രാവബോധം സൃഷ്ടിക്കുക, ഗൗരവമുള്ള ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക, പഠന ഗവേഷണവും സെമിനാറുകളും സംഘടിപ്പിക്കുക തുടങ്ങി ചലച്ചിത്ര സംബന്ധിയായ നിരവധി ക്രിയാത്മക പ്രവര്‍ത്തനങ്ങളാണ് ലൂമിയര്‍ ലീഗിനുള്ളതെന്ന് പ്രസിഡന്റ് ജി. വിശാഖന്‍, സെക്രട്ടറി എം.എസ്. സുരേഷ് എന്നിവര്‍ അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *