കുന്തിരിക്കൽ സി.എം.എസ് ഹൈസ്ക്കൂളിന് പൂർവ്വ വിദ്യാർത്ഥി സംഘടന നിർമ്മിച്ചു നല്കുന്ന കൊടിമര സമർപ്പണം നാളെ

Kerala Alappuzha
Print Friendly, PDF & Email

തലവടി : കുന്തിരിക്കൽ സി.എം.എസ് ഹൈസ്ക്കൂളിന് പൂർവ്വ വിദ്യാർത്ഥി സംഘടന നിർമ്മിച്ചു നല്കുന്ന കൊടിമരത്തിന്റെ സമർപ്പണം 23ന് 9.30ന് നടക്കും.പൂർവ്വ വിദ്യാർത്ഥിയും സ്കൂൾ ലോക്കൽ മാനേജരുമായ റവ. മാത്യൂ ജിലോ നൈനാൻ കൊടിമരം പ്രതിഷ്ഠിക്കും.പൂർവ്വ വിദ്യാർത്ഥിയും സി.എസ്.ഐ. മുൻ മോഡറേറ്ററുമായ ബിഷപ്പ് തോമസ് കെ.ഉമ്മൻ കൊടിമരത്തിൽ സ്കൂൾ പതാക ഉയർത്തി ഉദ്ഘാടനം ചെയ്യുമെന്ന് ഹെഡ്‍മാസ്റ്റർ ശ്രീ. റെജിൽ സാം മാത്യു അറിയിച്ചു.

മെയ് 19 ന് 3ന് നടക്കുന്ന മെഗാ പൂർവ്വ വിദ്യാർത്ഥി സംഘടന സംഗമത്തിലേക്ക് വിവിധ സബ് കമ്മിറ്റികൾ രൂപികരിച്ചു.

ബിഷപ്പ് തോമസ് കെ. ഉമ്മൻ (രക്ഷാധികാരി), റവ. മാത്യു ജിലോ നൈനാൻ (ചെയർമാൻ), എബി മാത്യു ( ഫിനാൻസ്), അഡ്വ ഐസക്ക് രാജു ( പ്രോഗ്രാം), ജേക്കബ് ചെറിയാൻ ( റിസപ്ഷൻ ) സജി ഏബ്രഹാം (ഭക്ഷണം ), ഡോ.ജോൺസൺ വി. ഇടിക്കുള (പബ്ലിസിറ്റി) എന്നിവരടങ്ങിയ കമ്മിറ്റികൾ രൂപികരിച്ചു.
പൂർവ്വവിദ്യാർത്ഥി സമ്മേളനത്തോടനുബന്ധിച്ച് ഒരു സുവനീർ പുറത്തിക്കുവാൻ ആഗ്രഹിക്കുന്നു. സുവനീറിൽ ഉൾപ്പെടുത്തുന്നതിനുള്ള പഴയകാല ഫോട്ടോകൾ, ലേഖനങ്ങൾ, കവിതകൾ, സ്മരണ കുറിപ്പുകൾ, സാഹീത്യ രചനകൾ എന്നിവ ഫെബ്രുവരി 15ന് മുമ്പ് 9495537661 എന്ന വാട്ട്സാപ്പ് നമ്പരിലേക്ക് അയയ്ക്കണം.

Leave a Reply

Your email address will not be published. Required fields are marked *