തട്ടുകടയിലെ ചായേം പരിപ്പുവടയും കഴിക്കുന്നതിനു മുൻപ് ഒരു നിമിഷം.. @ഷാനവാസ്‌ പുളിക്കൽ

Food

അബുദാബി – നമ്മുടെ നാട്ടിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ യാത്ര ചെയ്താൽ ഓരോ ജങ്ഷനിലും കാണുന്ന കാഴ്ചയാണ് ചെറിയ തട്ടുകടകളും, ബജികടകളും.. വൈകുന്നേരത്ത് തുടങ്ങി രാത്രി വൈകി വരെ പ്രവർത്തിക്കുന്ന ഇവിടങ്ങളിൽ ചായ, എണ്ണപ്പലഹാര കടികൾ ഒക്കെ കഴിക്കാനാണ് ആളുകൾ ഏറെയും എത്തുന്നത്.. മലയാളികളുടെ ഒഴിച്ച് കൂടാനാവാത്ത ഒരു ജീവിത ശൈലിയായി ഇത് മാറിയിട്ടുണ്ട് എന്നതാണ് സത്യം. നാലുമണിക്കത്തെ ചായേം കടിയും. മലയാളികളെ കൂടാതെ അയൽ സംസ്ഥാങ്ങളിൽ നിന്നുള്ളവരും നമ്മുടെ നാട്ടിൽ ഇത്തരം തട്ടുകടകൾ നടത്തുന്നുണ്ട്.. എന്നാൽ ഇത്തരം തട്ടുകൾ പ്രവർത്തിക്കുന്നത് ഫുഡ്‌ സേഫ്റ്റി ഡിപ്പാർട്മെന്റിന്റെ യാതൊരു വിധ മാനദണ്ഡങ്ങളും പാലിക്കാതെയാണ് എന്നതാണ് വസ്തുത. ഇവിടങ്ങളിൽ പലഹാരങ്ങൾ വറുക്കുന്ന എണ്ണ തന്നെയാണ് വില്ലൻ, ജനങ്ങളെ ആശുപത്രിയിൽ എത്തിക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നത്..

കറുത്ത് കരിയോയിൽ സമാനമായ എണ്ണയാണ് മിക്കയിടത്തും ഉപയോഗിക്കുന്നത്. പഴക്കം ചെന്ന എണ്ണകൾ ഉപയോഗിച്ചു വറുത്ത പലഹാരങ്ങൾ വാങ്ങി കഴിക്കുക വഴി മാരകമായ ക്യാൻസർ പോലുള്ള അസുഖങ്ങളാണ് നാം അറിയാതെ നമ്മളെ തേടിയെത്തുന്നത്.. ഇത്തരം കടകളിൽ ആരോഗ്യ വകുപ്പും, ഫുഡ് ഡിപ്പാർട്മെന്റും വേണ്ട രീതിയിൽ പരിശോധന നടത്തി പൊതു ജനങ്ങളുടെ ആരോഗ്യ വിഷയത്തിൽ വേണ്ട മുൻ കരുതലെടുക്കണം.. അതോടൊപ്പം ഈ വിഷയത്തിൽ മാധ്യമങ്ങളുടെ ഒരു ശ്രദ്ധയും അനിവാര്യമാണ്..

ഈ കാര്യത്തിൽ യു എ ഇ പോലുള്ള ഗൾഫ് രാജ്യങ്ങളുടെ ഇടപെടൽ ശ്രദ്ധേയമാണ്.. അബുദാബി മുനിസിപ്പാലിറ്റി റെസ്റ്റോറന്റുകൾക്ക് ഏർപ്പെടുത്തിയ ഗ്രെഡിംഗ് സംവിധാനം നിലവിൽ ഈ രാജ്യത്തെ ഷോപ്പുകളുടെ ഗുണനിലവാരം ഉയർത്തുന്നതിൽ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. കടകളുടെ നിലവാരം അനുസരിച്ചു A, B, C എന്നിങ്ങനെ ഗ്രേഡ് കൊടുക്കുകയും അതനുസരിച്ചു ജനങ്ങൾക്ക് കടകൾ തിരഞ്ഞെടുക്കാനും ഉടമകൾക്ക് നിലവാരം ഉയർത്താനും സാധിക്കുന്നു. ഗുണ നിലവാരം കൂടിയ കടകളിൽ വിലയും കൂടും. എന്നാൽ നല്ല ഭക്ഷണം തിരഞ്ഞെടുക്കുക വഴി നമ്മുടെ ആരോഗ്യം സംരക്ഷിക്കാനാകും. നമ്മുടെ നാട്ടിലും എന്നാണോ ഭരണകർത്താക്കളും അധികൃതരും ഇതുപോലൊക്കെ ഒന്ന് നടപ്പാക്കി, നാടോടുമ്പോൾ ഒന്ന് നടുവേ ഓടുക.. ?

@ ഷാനവാസ്‌ പുളിക്കൽ, അബുദാബി.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *