കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർ മരിച്ചു ;

India
Print Friendly, PDF & Email

ചെന്നൈ – പൊള്ളാച്ചിയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. സേലം ജില്ലയിൽ നിന്നുള്ള കുടുംബമാണ് അപകടത്തിൽപ്പെട്ടത്. പൊള്ളാച്ചിയിൽ നിന്ന് പല്ലടത്തേയ്ക്ക് പോവുകയായിരുന്നു ഇവർ. നെഗമത്ത് വച്ച്‌ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ധനപാൽ (37), മേനക (35), സ്നേഹ, കനിഷ്ക (17) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന സുർജിത്ത് (12) ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *