മൈലപ്രാ – വലിയ പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന തീർത്ഥാടക സംഗമവും ജോർജിയൻ അവാർഡ് ഫോർ എക്സലൻസ് സമർപ്പണവും തുമ്പമൺ ഭദ്രാസനാധിപൻ ഡോ എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത നിർവഹിച്ചു. നീതിക്കായി പോരാടിയ സഹദാ ഈ കാലഘട്ടത്തിൽ നമുക്ക് ഒരു മാതൃകയാണ്. സഹദായുടെ പെരുന്നാൾ നമുക്ക് സാമൂഹിക പ്രതിബദ്ധതയോടെ നിർവഹിക്കുവാൻ കഴിയണം എന്ന് മാർ സെറാഫിം പറഞ്ഞു.
ഇടവക വികാരി ഫാദർ തോമസ് കെ ചാക്കോ അധ്യക്ഷത വഹിച്ചു. സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജ് മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷൻ സെക്രട്ടറി അഡ്വക്കേറ്റ് ബിജു ഉമ്മൻ,ഫാദർ റിജോ സണ്ണി വർഗീസ്,എം സി ബേബി, ബിജു സാം മാത്യു, കെ കെ മാത്യു, മോൻസി സാമുവൽ, പ്രിനു ടി മാത്യൂസ്, ഡാൻ ഫിലിപ്പ് മാത്യു എന്നിവർ പ്രസംഗിച്ചു.
ജോർജിയൻ അവാർഡ് ഫോർ എക്സലൻസ് 2026 വ്യവസായ പ്രമുഖൻ ആയ മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ ശ്രീ ജോർജ് ജേക്കബ് മുത്തൂറ്റിന് ഡോക്ടർ എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത സമ്മാനിച്ചു.

ഫോട്ടോ – ഷാജി വെട്ടിപ്പുറം :
മൈലപ്രാ വലിയപള്ളി പെരുനാളിനോട് അനുബന്ധിച്ചു നടന്ന തീർത്ഥാടക സംഗമം തുമ്പമൺ ഭദ്രാസനാധിപൻ അഭി. ഡോ എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു. ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്, അസോസിയേഷൻ സെക്രട്ടറി അഡ്വക്കേറ്റ് ബിജു ഉമ്മൻ, ജോർജ് ജേക്കബ് മുത്തൂറ്റ്, ഫാ തോമസ് കെ ചാക്കോ, ഫാ റിജോ സണ്ണി വർഗീസ്, എം സി ബേബി, ബിജു സാം മാത്യു, കെ കെ മാത്യു, പ്രിനു റ്റി മാത്യൂസ്, ഡാൻ ഫിലിപ്പ് മാത്യു, വർഗീസ് മാത്യു എന്നിവർ സമീപം
What do you feel about this post?
Like
Love
Happy
Haha
Sad

