ആറന്മുള – മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരന്റെ ഇന്നലത്തെ പര്യടനം ആരംഭിച്ചത് തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ, മരംകൊള്ളിയിൽ നിന്നുമാണ്. മലമുകളിലെ ഗ്രാമമായ മരംകൊള്ളിയിൽ ജനങ്ങൾ ആവേശപൂർവ്വമായാണ് കുമ്മനം രാജേട്ടനെ സ്വീകരിച്ചത്. കുടിക്കാൻ വെള്ളവും കിട്ടാത്ത ഈ നാട്ടിൽ കുമ്മനത്തെപ്പോലെ എപ്പോൾ വേണമെങ്കിലും കണ്ടു കാര്യങ്ങൾ പറയാൻ കഴിയുന്ന ഒരാളാണ് എംഎൽഎ ആകേണ്ടതെന്ന് സമീപത്തെ വീട്ടിലെ ‘അമ്മ പറഞ്ഞു.
പുളിമുക്ക്, ചരൽ കുന്ന്, തോണിപ്പുഴ, നെടുമ്പ്രയാർ, ചെട്ടിമുക്ക് പൂഴിക്കുന്ന് എന്നീ സ്ഥലങ്ങളിലെ സ്വീകരണത്തിനു ശേഷം കോയിപ്പുറം പഞ്ചായത്തിൽ പൂവത്തൂർ, കുന്നം, നെല്ലിക്കൽ കോയിപ്പുറം, കരിയില മുക്ക്, നെല്ലിമല, എന്നിവിടങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി.
പിന്നീട് ഉച്ചഭക്ഷണത്തിനു ശേഷം ഇരവിപേരൂർ പഞ്ചായത്തിലെ കുന്നേക്കാട് വടിക്കുളം, മാമൂട് പുതുക്കുളങ്ങര, തോട്ടപ്പുഴശ്ശേരി നന്നുർ എന്നിവിടങ്ങളിലായിരുന്നു സ്വീകരണം വൈകുന്നേരം. കുമ്പനാട്, പുല്ലാട്, ആത്മാവ് ജംഗ്ഷൻ, ഐക്കരക്കാവ് എന്നിവിടങ്ങളുടെ സ്വീകരണത്തിനു ശേഷം ആലുംതറ ജംഗ്ഷനിൽ സമാപിച്ചു.
ആറന്മുളയിലെ ജനങ്ങൾ കുമ്മനത്തെ ഹൃദയത്തിലേറ്റുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. ആ കാലുകൾ തൊട്ട് വണങ്ങാനും, അനുഗ്രഹങ്ങൾ വാങ്ങാനുമടക്കം ജനങ്ങൾ കാത്തു നിൽക്കുന്നു. വർത്തമാന കാലത്തിൽ ഇത്രയേറെ രാഷ്ട്രീയത്തിൽ ജനങ്ങൾ ആദരിക്കുന്ന മറ്റൊരു രാഷ്ട്രീയ നേതാവ് ഉണ്ടോയെന്ന് സംശയം. രാഷ്ട്രീയത്തിലെ സന്യാസി തുല്യനായ കുമ്മനം രാജശേഖരന് ആറന്മുള നൽകുന്ന ആദരവായി തന്നെ ഒരുപക്ഷെ വിജയം മാറിയേക്കാം. യുവാക്കൾക്കൊപ്പം ആദ്യകാല സംഘ പ്രവർത്തകരടക്കം സജീവമായി തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ പങ്കാളികളാകുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. പലപ്പോഴും സ്ഥാനാർത്ഥി നിർണ്ണയവും, വിമത സ്ഥാനാർത്ഥികളുമൊക്കെ ഭാഗ്യമായി പലരെയും തുണച്ചിട്ടുള്ള ആറന്മുള മണ്ഡലത്തിൽ ഇത്തവണ ആ ഭാഗ്യം കുമ്മനത്തെയും തുണച്ചേക്കാം.



