പ്രധാനമന്ത്രി ഏപ്രിൽ 4ന് തിരുവല്ലയിൽ ; മഹാസമ്മേളനം

Pathanamthitta Politics
Print Friendly, PDF & Email

തിരുവല്ല: എൻ.ഡി.എ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിൽ 4 ന് തിരുവല്ലയിൽ എത്തും. ഉച്ചയ്ക്ക് 1.30ന് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന മഹാ പൊതുസമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കും.

തെരഞ്ഞെടുപ്പ് പ്രചരണത്തിന് പുതുആവേശം പകരുന്ന ഈ പൊതുസമ്മേളനത്തിൽ ആയിരക്കണക്കിന് പ്രവർത്തകരും പൊതുജനങ്ങളും പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. പ്രധാനമന്ത്രിയുടെ സന്ദർശനം തിരുവല്ല ഉൾപ്പെടെയുള്ള മണ്ഡലങ്ങളിലെ എൻ.ഡി.എ പ്രവർത്തകർക്ക് വലിയ ആത്മവിശ്വാസവും ഉണർവും നൽകുന്നതാണ്. സമ്മേളനത്തിൽ എൻ.ഡി.എയുടെ വികസന ദർശനവും ഭാവി പദ്ധതികളും പ്രധാനമന്ത്രി അവതരിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയും തിരുവല്ല മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥിയുമായ അനൂപ് ആന്റണി അറിയിച്ചു. മോദിജിയുടെ വരവോടെ തിരുവല്ലയിലും സമീപ മണ്ഡലങ്ങളിലും എൻ.ഡി.എയ്ക്ക് വിജയം ഉറപ്പാകുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.

പരിപാടിയുടെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്. വിവിധ മണ്ഡലങ്ങളിൽ നിന്നുള്ള പ്രവർത്തകരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി സംഘാടക സമിതികൾ സജീവമായി പ്രവർത്തിച്ചു വരികയാണ്. സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത സൗകര്യങ്ങളും സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികളുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കുന്ന എല്ലാ ജനങ്ങളെയും  മഹാസമ്മേളനത്തിൽ പങ്കുചേരമെന്ന് അനൂപ് ആന്റണി അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *