പത്തനംതിട്ട – നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്വീപ്, ജില്ല സാമൂഹിക നീതി വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്ക് വോട്ടർ ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു. പത്തനംതിട്ട പ്രകാശധാര സ്പെഷ്യൽ സ്‌കൂളിൽ ജില്ല സാമൂഹിക നീതി വകുപ്പ് ഓഫീസർ ജെ ഷംലബീഗം ഉദ്ഘാടനം ചെയ്തു. സ്വീപ് ജില്ല നോഡൽ ഓഫീസർ റ്റി ബിനുരാജ് അധ്യക്ഷനായി. തിരഞ്ഞെടുപ്പ് പ്രധാന്യം, വോട്ടെടുപ്പ് നടപടിക്രമം വിഷയത്തിൽ സജീവ്, ഹലീന എന്നിവർ ക്ലാസ് നയിച്ചു. മാതൃക ബാലറ്റ് യൂണിറ്റിന്റെ സഹായത്തോടെ വോട്ടെടുപ്പ് പ്രക്രിയ കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചു. ജില്ലയിലെ വിവിധ ബഡ്സ് സ്‌കൂളിൽ നിന്നും 120 കുട്ടികൾ പങ്കെടുത്തു. പ്രകാശധാര ഡയറക്ടർ ഫാ. റോയി സൈമൺ, പ്രൻസിപ്പൽ ഫാ. ഗ്രിഗറി, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


