തിരുവല്ല – എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയൻ കുമാരനാശാൻ മേഖലാ സമ്മേളനം എഴുമറ്റൂർ 1156 ആം നമ്പർ ശാഖാ ഓഡിറ്റോറിയത്തിൽ ചേർന്നു. മേഖലാ കൺവീനർ ശ്രീ അനിൽകുമാർ സ്വാഗതം ആശംസിച്ച യോഗത്തിൽ മേഖലാ ചെയർമാൻ ശ്രീ റ്റി ഡി സോമൻ അധ്യക്ഷത വഹിചു. എസ്.എൻ.ഡി.പി യോഗം ഇൻസ്‌പെക്ടിങ് ഓഫീസർ ശ്രീ രവീന്ദ്രൻ എഴുമറ്റൂർ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് മനയ്ക്കച്ചിറ കൺവൻഷന്റെ പ്രാധാന്യത്തെ പറ്റി വിശദീകരിച്ചു.
വരുന്ന ഏപ്രിൽ മാസം 1 ആം തീയതി മുതൽ 6 ആം തീയതി വരെ നടക്കുന്ന തിരുവല്ല മനയ്ക്കച്ചിറ ശ്രീനാരായണ കൺവൻഷനെ സംബന്ധിച്ചു മേഖലയിൽ നിന്ന് ഉണ്ടാവേണ്ട ആവശ്യമായ പങ്കാളിത്തത്തെയും, പ്രവർത്തനങ്ങളെ പറ്റിയും യോഗം ചർച്ച ചെയ്തു തീരുമാനങ്ങൾ കൈക്കൊണ്ടു.
കുടുംബങ്ങളിൽ ശ്രീനാരായണ ദർശനത്തിന്റെ പ്രാധാന്യത്തെ പറ്റിയും യൂണിയൻ പെൻഷനേഴ്‌സ് ഫോറം കൺവീനർ ശ്രീമതി പത്മജ സാബു പ്രഭാഷണം നയിച്ചു.
മേഖലാ ജോയിന്റ് കൺവീനർ കെ റ്റി മുരളി,യൂണിയൻ എംപ്ലോയീസ് ഫോറം ചെയർമാൻ ശ്രീ ഷാൻ രമേശ് ഗോപൻ,യൂണിയൻ വനിതാസംഘം പ്രസിഡന്റ് ശ്രീമതി സുമാ സജികുമാർ,മേഖലാ വൈസ് ചെയർമാൻ ശ്രീ രഞ്ജിത്ത്കുമാർ എസ്,യൂണിയൻ യൂത്ത്മൂവ്മെന്റ് കേന്ദ്രസമിതി അംഗം ശ്രീ സ്വാതി ഷാജി, യൂണിയൻ സൈബർസേന ചെയർമാൻ ശ്രീ സനോജ് കളത്തുങ്കൽമുറി എന്നിവർ യോഗത്തിന് ആശംസ നേർന്നു. എസ്.എൻ.ഡി.പി യോഗം 1156 ആം നമ്പർ എഴുമറ്റൂർ ശാഖയുടെ സെക്രട്ടറി ശ്രീ സന്തോഷ് സായ് യോഗത്തിന് കൃതജ്ഞത അർപ്പിച്ചു.


