ഇലന്തൂർ വലിയവട്ടം ഭാഗത്ത് വാഹനം മതിലിലേക്ക് ഇടിച്ചു കയറി ; ഡ്രൈവർക്ക് പരിക്ക്

Pathanamthitta

ഇലന്തൂർ – ഇന്ന് വൈകിട്ട് 4 മണിക്ക് തിരുവല്ലയിലെ മെഡിലാൻഡ് ഡ്രഗ്സ് എന്ന മരുന്ന് വിതരണ കമ്പനിയുടെ മരുന്നുകൾ പത്തനംതിട്ടയിലെ വിവിധ മെഡിക്കൽ സ്റ്റോറുകളിൽ വിതരണം ചെയ്ത ശേഷം കിടങ്ങന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ടാറ്റ ഐറിസ് വാഹനം ആണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിന്റെ നിയന്ത്രണം വിട്ടു റോഡരികിലെ മതിലിലേക്ക് ഇടിച്ചു കയറിയ വാഹനത്തിൻ്റെ ക്യാബിനിൽ വാഹനം ഓടിച്ചിരുന്ന ഡ്രൈവർ കാവുംഭാഗം സ്വദേശി മാത്യു (45) കുടുങ്ങുകയായിരുന്നു. വിവരമറിഞ്ഞ് സ്റ്റേഷൻ ഓഫീസർ വി വിനോദ് കുമാറിൻ്റെ നേതൃത്വത്തിൽ എത്തിയ പത്തനംതിട്ട അഗ്നിരക്ഷാ സേന ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ഡ്രൈവർ ക്യാബിൻ മുറിച്ചുമാറ്റി മാത്യുവിനെ പുറത്തെടുക്കുകയായിരുന്നു. തുടർന്ന് ഇയാളെ ഫയർഫോഴ്സിന്റെ തന്നെ ആംബുലൻസിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

സ്റ്റേഷൻ ഓഫീസർ വി. വിനോദ് കുമാറിന് പുറമേ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ കെ പി പ്രദീപ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ മനോജ് കുമാർ, ഫ്രാൻസിസ്, ശ്യാംജി, രഞ്ജിത്ത്, നൗഷാദ്, ജിഷ്ണു കെ പി, അനുരാജ്, അനിൽകുമാർ രാജശേഖരൻ നായർ അജയകുമാർ. ഇവരെ കൂടാതെ സിവിൽ ഡിഫൻസ് അംഗങ്ങളായ അശ്വിൻ കെ മോഹൻ, സ്മിത എൻ നായർ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *