നീരേറ്റുപുറം പമ്പാ ജലോത്സവം ; ഫെബ്രുവരി 7-ന് പമ്പ വാട്ടർ സ്റ്റേഡിയത്തി

Kerala Alappuzha Pathanamthitta

തിരുവല്ല – 67- മത് കെ.സി മാമൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള നീരേറ്റുപുറം പമ്പാ ജലോത്സവത്തിന്റെ ഭാഗമായി ഫെബ്രുവരി 7-ന് പമ്പ വാട്ടർ സ്റ്റേഡിയത്തിൽ നടക്കുന്ന 67-ാമത് ജലമേള വിജയകരമായി സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി തിരുവല്ല സബ് കളക്ടർ സുമിത് താക്കൂർയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. ജലമേളയുടെ സുരക്ഷ, ഗതാഗത നിയന്ത്രണം, ജനസഞ്ചാരം നിയന്ത്രിക്കൽ, അടിയന്തര സേവനങ്ങൾ, വൈദ്യുതി, കുടിവെള്ളം, ശുചിത്വം, തീരസുരക്ഷ, സ്റ്റേജ് ക്രമീകരണം തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ വിശദമായി ചർച്ച ചെയ്തു.

യോഗത്തിൽ പോലീസ് വകുപ്പ്, ഇറിഗേഷൻ വകുപ്പ്, ഫയർ ആൻഡ് റെസ്ക്യൂ, കെഎസ്ഇബി, ബന്ധപ്പെട്ട പഞ്ചായത്തുകൾ എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്തു. പമ്പാ ബോട്ട് റേസേഴ്‌സ് ക്ലബ്ബ് സെക്രട്ടറി പുന്നൂസ് ജോസഫ്, ജനറൽ കൺവീനർ വി.ആർ. രാജേഷ്, വൈസ് പ്രസിഡണ്ട് കുര്യൻ ചെറിയാൻ, പബ്ലിസിറ്റി കൺവീനർ സജി കൂടാരത്തിൽ, കോ-ഓർഡിനേറ്റർ പി.സി. രാജു , റോഷൻ ശർമ്മ, ഉമ്മൻ വർഗീസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഫെബ്രുവരി 7- ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് പമ്പ വാട്ടർ സ്റ്റേഡിയത്തിൽ നടക്കുന്ന 67-ാമത് ജലമേള പൊതുജനങ്ങൾക്ക് സുരക്ഷിതവും സുഗമവും ആകുന്ന രീതിയിൽ നടത്തുന്നതിനായി വിവിധ വകുപ്പുകൾ തമ്മിൽ മികച്ച ഏകോപനം ഉറപ്പാക്കുമെന്നും, ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിച്ച് എല്ലാ ക്രമീകരണങ്ങളും സമയബന്ധിതമായി പൂർത്തിയാക്കുമെന്നും യോഗത്തിൽ അറിയിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *