അറയും നിരയുമുള്ള മാരത്തോൺ വീട് പൂർണമായും കത്തി നശിച്ചു: തടി ഉരുപ്പടികൾ ആയതിനാൽ തീ അതിവേഗം പടർന്നു

Pathanamthitta
Print Friendly, PDF & Email

കോഴഞ്ചേരി: – അഗ്നിക്കിരയായി വീട് പൂർണ്ണമായും കത്തിനശിച്ചു. തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് ഒന്നാം വാർഡ് കുറിയന്നൂർ മാരത്തോൺ വീടാണ് ഇന്നലെ വൈകിട്ട് അഗ്‌നിക്ക് ഇരയായത്. എം.വി. തോമസിന്റെ ഉടമസ്ഥതയിലുള്ള വീട് ഓടും ഷീറ്റും ചേർന്ന മേൽക്കൂര ഉള്ളതായിരുന്നു. ഇതിന് പുറമേ അറയും നിരയുമായി തടികൊണ്ടുള്ള നിർമ്മാണവുമുണ്ട്. ഈ വീടാണ് പൂർണമായും കത്തി നശിച്ചത്. വീട്ടിൽ ഉടമ മാത്രമേ ഉണ്ടായിരുന്നുള്ളു. വീട് കത്തുന്നത് കണ്ട സമീപവാസികളാണ് വിവരം അറിയിക്കുകയും പ്രാഥമിക രക്ഷാപ്രവർത്തനം നടത്തിയതും. സംഭവമറിഞ്ഞ് തിരുവല്ലയിൽ നിന്നും അഗ്‌നിശമന സേന എത്തിയപ്പോഴേക്കും ഏതാണ്ട് പൂർണ്ണമായും കത്തി നശിച്ചിരുന്നു. തിരുവല്ല നിലയത്തിൽ നിന്ന് ഫയർ ടെണ്ടർ, വാട്ടർ ലോറി ഉൾപ്പെടെ മൂന്നു വാഹനങ്ങൾ സ്ഥലത്ത് എത്തി. അസിസ്റ്റന്റ് സ്‌റ്റേഷൻ ഓഫീസർ കെ..എസ്.അജിത്തിന്റെ നേതൃത്വത്തിൽ 14 സേനാംഗങ്ങൾ പ്രവർത്തനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *