വോട്ടർപട്ടിക തീവ്ര പരിഷ്‌കരണം: സ്‌പെഷ്യൽ റോൾ ഒബ്‌സർവർ ജില്ല സന്ദർശിച്ചു

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – തീവ്ര വോട്ടർപട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ പുരോഗതി വിലയിരുത്താൻ സ്‌പെഷ്യൽ റോൾ ഒബ്‌സർവർ അഡീഷണൽ സി.ഇ.ഒ നിഷിത ഉപാധ്യായ് ജില്ലയിൽ സന്ദർശനം നടത്തി. സന്ദർശനത്തിന്റെ ഭാഗമായി കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാരുടെ യോഗം ചേർന്നു. യോഗ്യരായ മുഴുവൻ ആളുകളെയും വോട്ടർപട്ടികയിൽ ഉൾപ്പെടുത്തണമെന്നും അർഹരായ ഒരാൾ പോലും വോട്ടർപട്ടികയിൽ നിന്നും വിട്ടുപോകാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും സ്‌പെഷ്യൽ റോൾ ഒബ്‌സർവർ പറഞ്ഞു. ഹിയറിംഗ് സമയബന്ധിതമായി പൂർത്തിയാക്കി കുറ്റമറ്റ വോട്ടർപട്ടിക തയ്യാറാക്കണമെന്ന് ഇ.ആർ.മാർക്ക് നിർദേശം നൽകി. എസ്.ഐ.ആർമായി ബന്ധപ്പെട്ട് ജില്ലയിൽ നടന്നുവരുന്ന പ്രവർത്തനം ജില്ലാ കലക്ടർ എസ്.പ്രേം കൃഷ്ണൻ വിശദീകരിച്ചു. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ ബീന എസ്.ഹനീഫ്, ഇ.ആർ.ഒമാരായ സുമിത്ത് കുമാർ താക്കൂർ, മിനി തോമസ്, ആർ ശ്രീലത, കെ.എച്ച് മുഹമ്മദ് നവാസ്, എം ബിപിൻ കുമാർ എന്നിവർ പങ്കെടുത്തു. എസ്.ഐ.ആർ ഹിയറിംഗ് നടക്കുന്ന ആറന്മുള, തിരുവല്ല മണ്ഡലങ്ങളിലെ സെന്ററുകളിൽ സ്‌പെഷ്യൽ റോൾ ഒബ്സർവർ സന്ദർശനം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *