തിരുവല്ല: കഞ്ചാവ് സൂക്ഷിച്ച യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. നിരണം കൊച്ചു തോക്കനടിയിൽ വീട്ടിൽ അനുരാജ് (26) ആണ് അറസ്റ്റിലായത്. കിടപ്പുമുറിയിലെ അലമാരയ്ക്ക് അടിയിൽ സുക്ഷിച്ചിരുന്ന 1.025 കിലോഗ്രാം കഞ്ചാവ് ആണ് പിടിയിലായത്.
എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ. രാജേന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. സിവിൽ എക്‌സൈസ് ഓഫീസർമാരായ അനുപ്രസാദ്. എസ്, അർജുൻ അനിൽ, ഷീജ. എൽ, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ ശ്രീജിത്ത് ജി എന്നിവർ അടങ്ങുന്ന സംഘമാണ് കേസ് കണ്ടെത്തിയത്.


