പത്തനംതിട്ട – കേരളത്തിന്റെ സാമൂഹിക പുരോഗമന ചരിത്രം അടിസ്ഥാനമാക്കി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് മത്സരത്തിലെ പത്തനംതിട്ട ജില്ലയിലെ സ്‌കൂൾതല വിദ്യാഭ്യാസ ജില്ലാ മത്സരം നടന്നു. വിദ്യാഭ്യാസ ജില്ലയിലെ ക്വിസ് കേന്ദ്രങ്ങളായ പത്തനംതിട്ട കാതോലിക്കേറ്റ് എച്ച്എസ്എസ്, തിരുവല്ല എംജിഎം എച്ച്എസ്എസ് എന്നിവിടങ്ങളിൽ നടന്ന മത്സരത്തിൽ 241 ടീമുകൾ പങ്കെടുത്തു.
സ്‌കൂൾതല പ്രാരംഭഘട്ട മത്സരത്തിൽ വിജയികളായ രണ്ട് ടീമുകൾ വീതമാണ് വിദ്യാഭ്യാസ ജില്ലാ മത്സരത്തിൽ പങ്കെടുത്തത്. ജില്ലാതല മത്സരത്തിലേക്ക് 20 ടീമുകൾ യോഗ്യത നേടി.
കാതോലിക്കേറ്റ് എച്ച്എസ്എസിൽ മത്സരിച്ചവരിൽ കലഞ്ഞൂർ ജിഎച്ച്എസ്എസ് ആൻഡ് വിഎച്ച്എസ്എസിലെ വി നിരഞ്ജൻ, അർജുൻ എസ് കുമാർ, കോന്നി ജിഎച്ച്എസ്എസിലെ എസ് ശ്രീനിധി, അലീന സജി, പന്തളം എൻഎസ്എസ് ബിഎച്ച്എസ്എസിലെ മനു വന്ദന, എസ് ഫവദ് ഹുസൈൻ, മൈലപ്ര എസ്എച്ച്എച്ച് എസ്എസിലെ അഡോണ ബി തോമസ്, മിന്ന മെഹറിൻ, പന്തളം തോട്ടക്കോണം ജിഎച്ച്എസ്എസിലെ എസ് ശ്രീനവ്യ, ഷിഹാദ് ഷിജു, അടൂർ സെന്റ് മേരീസ് എംഎംഎച്ച്എസ്എസിലെ ജുവൽ മറിയം ജെൻസി, എസ് ആർദ്ര, തെങ്ങമം ജിഎച്ച്എസ്എസിലെ പി നിരഞ്ജന, റൂത്ത് ബിജു ജോൺ, പത്തനംതിട്ട മാർതോമ എച്ച്എസ്എസിലെ അഥർവ് എം നായർ, എം യൂസഫ് ഹലിം, പ്രമാടം നേതാജി എച്ച്എസ്‌സിലെ എ ജി മഹേശ്വർ, എസ് മിഷൽ സുൽഫി, പത്തനംതിട്ട കാതോലിക്കേറ്റ് എച്ച്എസ്എസിലെ വി എസ് ഗോവർദ്ധൻ ഭഗവത്, എസ് ദേവിക എന്നിവർ ജില്ലാ തല മത്സരത്തിലേക്ക് യോഗ്യത നേടി.

തിരുവല്ല എംജിഎം എച്ച്എസ്എസിൽ മത്സരിച്ചവരിൽ കിടങ്ങന്നൂർ എസ്‌വിജിവി എച്ച്എസ്എസിലെ ഹന്ന ജോസഫ്, ശബരി ജി ദേവ്, തിരുവല്ല എസ്എൻവിഎസ് എച്ച്എസിലെ അയന മേരി എബ്രഹാം, രാധ സരോജ് പ്രസാദ്, വലിയകുന്നം സെന്റ് മേരീസ് വിഎച്ച്എസ്എസിലെ അംജിത് അജയകുമാർ, കെ ആർ അൻസാദ്, തിരുവല്ല എംജിഎം എച്ച്എസ്എസിലെ ഷോൺ വി ഷിജോ, സ്‌റ്റെഫിൻ സ്റ്റാൻലി ബേബി, കുന്നം എൻഎസ്എസ് എച്ച്എസിലെ അക്ഷയ എ നായർ, എ ആര്യ നന്ദ, ഇരവിപേരൂർ സെന്റ് ജോൺസ് എച്ച്എസ്എസിലെ റോഷിൻ കുഞ്ഞുമോൻ, എം ടി വൈഷ്ണവ്, തിരുവല്ല ഡിബി എച്ച്എസ്എസിലെ ഭാഗ്യ ഉദയകുമാർ, ഹിമ അനു അഭിലാഷ്, വായ്പൂർ എൻഎസ്എസ് എച്ച്എസിലെ അമന ഫാത്തിമ, ശ്രേയ സച്ചിൻ, തിരുവല്ല എസ്‌സിഎസ് എച്ച്എസ്എസിലെ ആൻ മരിയ സനിൽ, ഷാനി സാറാ സാബു, മെഴുവേലി പിഎച്ച്എസ്എസിലെ ആർ മീര, നേഹ അരുൺ എന്നിവർ ജില്ലാ തല മത്സരത്തിലേക്ക് യോഗ്യത നേടി.

ഫെബ്രുവരി നാലിന് ജില്ലാതല മത്സരം നടക്കും. ഫെബ്രുവരി മൂന്നാം വാരം ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് ഗ്രാൻഡ് ഫിനാലെ നടക്കും. സ്‌കൂൾതല ഫൈനൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് മൂന്ന് ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാർക്ക് രണ്ട് ലക്ഷം രൂപയുമാണ് സമ്മാനത്തുകയായി ലഭിക്കുക. പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും പ്രശസ്തി പത്രവും മെമന്റോയും സമ്മാനമായി നൽകും.
What do you feel about this post?
Like
Love
Happy
Haha
Sad

