ബസിനുള്ളിൽ വീണ് പരിക്കേറ്റ വ്യദ്ധയെ ആശുപത്രിക്ക് മുന്നിലെ റോഡിൽ ഇറക്കി വിട്ടശേഷം കടന്നു കളഞ്ഞ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

Pathanamthitta

പത്തനംതിട്ട: ബസിനുള്ളിൽ വീണ് പരിക്കേറ്റ വ്യദ്ധയെ ആശുപത്രിക്ക് മുന്നിൽ റോഡിൽ ഇറക്കി വിട്ടശേഷം കടന്ന് കളഞ്ഞ് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത . ചെങ്ങന്നൂർ – പത്തനംതിട്ട റൂട്ടിൽ സർവ്വീസ് നടത്തുന്ന KL 03 Q6224 നമ്പർ മാടപ്പള്ളി ബസ് ജീവനക്കാരാണ് വിധവ കൂടി ആയ കുമ്പളാംപൊയ്ക കൊച്ചു മുറിയിൽ ഓമന വിജയൻ (71) നോട് ക്രൂരത കാട്ടിയത്. ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 2 മണിയോടെ ഇലന്തൂരിന് സമീപത്താണ് സംഭവം കോഴഞ്ചേരി സി കേശവൻ സ്ക്വയറിനു സമീപത്തെ സ്റ്റോപ്പിൽ നിന്നുമാണ് ഓമനയും ഒപ്പം ഉണ്ടായിരുന്ന മറ്റൊരു സ്ത്രീയും പത്തനംതിട്ടയിലേക്ക് ഉള്ള ബസിൽ കയറിയത്. അമിത വേഗത്തിലായിരുന്ന ബസ് തെക്കേമലയ്ക്കും ഇലന്തൂരിനും ഇടയിൽ വെച്ച് അമിതമായി ബ്രേക്ക് ചവിട്ടിയതിനെ തുടർന്ന് ബസിനുള്ളിലേക്ക് തെറിച്ച് വിഴുകയായിരുന്നു. വീഴ്ച്ച യുടെ ആഘാതത്തിൽ ഇടത്കൈക്ക് പരിക്ക് പറ്റി എങ്കിലും ബസ് നിർത്താൻ പോലും ജീവനക്കാർ തയ്യാറായില്ല. ഒടുവിൽ മറ്റ് യാത്രക്കാർ ബഹളം വെച്ചതിനെ തുടർന്ന് ബസ് പത്തനംതിട്ട ജനറലാശുപത്രി പടിക്കൽ എത്തി ഓമനയെ ഇറക്കി വിടുക ആയിരുന്നു. പരിക്കേറ്റ കൈയ്യും ആയി നടന്നു ആശുപത്രിയിൽ എത്തി പരിശോധിച്ചപ്പോഴാണ് ഇടതു കൈയ്യുടെ കൈപ്പത്തിക്ക് താഴെ ഒടിവ് ഉണ്ടായതായി കണ്ടെത്തിയത്. ബസ് ജീവനക്കാരുടെ ക്രൂരതയ്ക്ക് എതിരെ ഓമന ആറന്മുള പോലീസിൽ പരാതി നല്കിയിട്ടുണ്ട്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *