തലവടി വർഗ്ഗീസ് വാലയിൽ സിപിഎം വിട്ട് കോൺഗ്രസിൽ ; കോൺഗ്രസ് തലവടി തെക്ക് മണ്ഡലം കമ്മിറ്റിയുടെ പുതുവത്സര സംഗമത്തിൽ സ്വീകരണം

Alappuzha

തലവടി : കോൺഗ്രസ് തലവടി തെക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുവത്സര സംഗമവും അംഗത്വ വിതരണവും നടന്നു. മണ്ഡലം പ്രസിഡൻ്റ് ജോയി വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം റീത്താമ്മ തോമസ് ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ്‌മാരായ എ. ഒ. ചാക്കോ,സിബി തോമസ്, അജിതൻ കുന്നത്ത്പറമ്പിൽ, പി. വി തോമസ്കുട്ടി മുൻ ഗ്രാമ പഞ്ചായത്ത് അംഗം ജോസിയമ്മ മാത്യു , ജിബി ഈപ്പൻ വാലയിൽ , പി. സി ചന്ദ്രമോഹനൻ, എംഎം മത്തായി ,വി. സി.വർഗ്ഗീസ് വാലയിൽ ,ഗീവർഗ്ഗീസ് ചാക്കോ,സരിത നടരാജൻ,റോയി കുന്നേൽ, കെബി മാത്യു എന്നിവർ പ്രസംഗിച്ചു.തുടർന്ന് സിപിഐ (എം) സജീവ അംഗമായിരുന്ന വാലയിൽ എബനേസ്സർ കോട്ടേജിൽ വി സി വർഗ്ഗീസിനെ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോയി ചക്കനാട് ഷാൾ അണിയിച്ചും പതാക നല്കിയും സ്വീകരിച്ച് അംഗത്വം നൽകി.പൊതു പ്രവർത്തകൻ ഡോ ജോൺസൺ വി.ഇടിക്കുളയുടെ സഹോദരനും സുപ്രീംകോടതി അഭിഭാഷകയായ സിനി വർഗ്ഗീസിന്റെ പിതാവുമാണ് വിസി.വർഗ്ഗീസ്.

തുടർന്ന് ഗ്രാമ പഞ്ചായത്ത് അംഗമായി തെരെഞ്ഞെടുക്കപ്പെട്ട റീത്താമ്മ തോമസിനെ അനുമോദിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *