കോന്നി: ഒപ്പം താമസിച്ചിരുന്ന പിതാവിനെ കൂന്താലികൊണ്ട് വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതി പോലീസിന്റെ പിടിയിലായി. അട്ടച്ചാക്കല്‍ ഈസ്റ്റ് മുക്ക് പുത്തന്‍ചിറയില്‍ പി.ആര്‍. പ്രസാദ് (41) ആണ് പിടിയിലായത്. കുടുംബവസ്തു മകന്റെ പേരില്‍ എഴുതി കൊടുത്ത ശേഷം മകനോടും ഭാര്യയോടുമൊപ്പം അട്ടച്ചാക്കലിലുളള വീട്ടില്‍ താമസിച്ചു വരികയായിരുന്നു. മദ്യപാനിയായ മകന്‍ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും പതിവാണ്. കഴിഞ്ഞ 30 ന് വീട്ടുവരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന പിതാവിനെ മുറിയിലിരുന്ന കൂന്താലിയെടുത്ത് വലതുമാറിന് താഴെ വയറില്‍ വെട്ടുകയായിരുന്നു. വാരിയെല്ലിന് പൊട്ടല്‍ സംഭവിച്ച. കോന്നി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
ഒളിവില്‍പ്പോയ പ്രതിയെ പോലീസ് ഇന്‍സ്‌പെക്ടര്‍ ബി.രാജഗോപാലിന്റെ നേതൃത്വത്തില്‍ എസ്.സി.പി.ഒ അരുണ്‍, സി.പി.ഒ മാരായ നഹാസ്,രതീഷ് കുമാര്‍ എന്നിവരടങ്ങിയ സംഘം കടമ്മനിട്ടയില്‍ നിന്നും പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


