വീടുകളിൽ നേരിട്ടെത്തി രോഗികൾക്കായുള്ള പരിചരണം ; ലൈഫ് ലൈൻ ആരംഭിച്ച ‘ഹോം ഹെൽത്ത് കെയർ പരിപാടി”യുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ച് ജില്ലാ കളക്ടർ

Health
Print Friendly, PDF & Email

അടൂർ – ലൈഫ് ലൈൻ ആശുപത്രിയിൽ ആരംഭിച്ചിട്ടുള്ള ‘ഹോം ഹെൽത്ത് കെയർ പരിപാടി”യുടെ ഔപചാരിക ഉദ്ഘാടനം പത്തനംതിട്ട ജില്ലാ കളക്ടർ പ്രേംകൃഷ്ണൻ എസ് നിർവഹിച്ചു. ലൈഫ് ലൈൻ ചെയർമാൻ ഡോ എസ് പാപ്പച്ചൻ അധ്യക്ഷത വഹിച്ചു.

പ്രായമായവർക്കും ആശുപത്രിയിലെത്തി ചികിത്സ നടത്തുന്നതിന് ശാരീരികമായി കഴിയാത്തവർക്കും ഭവനത്തിലെത്തി തുടർച്ചയായ പരിചരണം നൽകുകയെന്നത് വളരെ നല്ല കാര്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ജില്ലാ കളക്ടർ പറഞ്ഞു. കേരളത്തിൽ വളരെയേറെ വൃദ്ധ സദനങ്ങൾ ഉള്ള പ്രദേശമാണ് പത്തനംതിട്ടയെന്നും വിദേശത്തും മറ്റുമുള്ളവരുടെ മാതാപിതാക്കൾക്ക് അവരുടെ വീടുകളിലേക്കെത്തി ആശുപത്രി സേവനം നല്കാനാകുന്നത് പ്രത്യേകിച്ചും വളരെ അനുഗ്രഹപ്രദമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റവ. വർഗീസ് ജോൺ, റവ. സി ജോസഫ്, പ്രൊഫ. ഡോ. കേശവ മോഹൻ, ഡോ സിറിയക് പാപ്പച്ചൻ, ഡോ രാംകുമാർ, ഡോ. നന്ദിനി പ്രിയങ്ക ബി എന്നിവർ സംസാരിച്ചു. ഹോം കെയർ മാനേജർ സജിത ജോർജ് പദ്ധതിയെപ്പറ്റി വിശദീകരിച്ചു. സിഇഒ ഡോ ജോർജ് ചാക്കച്ചേരി സ്വാഗതവും സിഓഓ സോനു എസ് കൃതജ്ഞതയും രേഖപ്പെടുത്തി.

അടൂരിലും 15 കിലോമീറ്റർ ചുറ്റളവിലും താമസിക്കുന്നവർക്ക് ഗുണം ലഭിക്കത്തക്ക വിധത്തിൽ ഡോക്ടറും നേഴ്സും അടങ്ങുന്ന ടീമിന്റെ ഭവനസന്ദര്ശനവും അടിസ്ഥാന ചികിത്സാനടപടികളും, പരിചയ സമ്പന്നരായ നഴ്സുമാരുടെ പരിചരണം, ഫിസിയോതെറാപ്പി ചികിത്സ, രക്ത പരിശോധനയും മറ്റു ലാബ് സൗകര്യങ്ങളും, അത്യാവശ്യം വേണ്ട മെഡിക്കൽ ഉപകരണങ്ങൾ വാടകയ്ക്ക് ലഭ്യമാക്കുക തുടങ്ങിയുള്ള സേവനങ്ങളാണ് ഹോം കെയർ സൗകര്യത്തിലൂടെ ലഭിക്കുക. അതിനായി മാസ – വര്ഷ അടിസ്ഥാനത്തിൽ പാക്കേജിന് രൂപം നൽകിയിട്ടുണ്ട്.

പരിചരണം ആവശ്യമുള്ളവർക്ക് 9188619314 എന്ന നമ്പറിൽ വിളിച്ചു ബുക്ക് ചെയ്യാവുന്നതാണ്. homecarellh@gmail.com എന്ന ഇമെയിൽ ഐഡി വഴിയും ബുക്ക് ചെയ്യാവുന്നതാണ്.

—-
Photo caption:
അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ ആരംഭിച്ച ഹോം ഹെൽത്ത് കെയർ ഫാസിലിറ്റിയുടെ ഔദ്യോഗിക ഉദ്ഘാടനം ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ ഐ എ എസ് നിർവഹിക്കുന്നു. ലൈഫ് ലൈൻ ചെയർമാൻ ഡോ എസ് പാപ്പച്ചൻ, ഡോ രാംകുമാർ, റെവ വര്ഗീസ് ജോൺ, റെവ സി ജോസഫ്, സജിത ജോർജ്, ഡോ കേശവ മോഹൻ, ഡോ മാത്യു പാപ്പച്ചൻ, ഡോ ജോർജ് ചാക്കച്ചേരി എന്നിവരെയും കാണാം.

Leave a Reply

Your email address will not be published. Required fields are marked *