തിരുവല്ല – കാപ്പ ഉത്തരവ് ലംഘിച്ച് ജില്ലയിൽ തിരികെ പ്രവേശിച്ച പ്രതിയെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു. കടപ്ര വളഞ്ഞവട്ടം സ്വേദേശിയായ സച്ചിൻ വി രാജ് (28)ആണ് അറസ്റ്റിൽ ആയത്. കാപ്പ ഉത്തരവ് പ്രകാരം മാർച്ച് മുതൽ ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്നും വിലക്കിക്കൊണ്ട് ഉത്തരവ് നിലവിലിരിക്കെയാണ് പുളിക്കീഴ് പോലീസ് സ്‌റ്റേഷൻ പരിധിയിൽപ്പെട്ട കടപ്ര എന്ന സ്ഥലത്ത് രഹസ്യമായി വന്നു പോയത്. തുടർന്ന് കാപ്പ നിയമലംഘനത്തിന് പുളിക്കീഴ് പോലീസ് കേസ് എടുത്തു. ഇൻസ്‌പെക്ടർ കെ. അജിത്ത്കുമാർ, എസ്. ഐ. നൗഫൽ, സി.പി.ഓമാരായ അരുൺദാസ്, രഞ്ചുകൃഷ്ണൻ എന്നിവർ അടങ്ങിയ സംഘമാണ് നിരീക്ഷണങ്ങൾക്കൊടുവിൽ പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

