തലവടി – അച്ഛന് വേണ്ടി പ്രചാരണം നടത്തുവാൻ മകളും. അച്ചൻ സ്ഥാനാർത്ഥിയായതോടെ വിദ്യാർത്ഥിനിയായ ആര്യമോൾ സുധീർ തിരക്കിലാണ്. സ്കൂളിൽ നിന്നും എത്തിയാൽ ഉടൻ കഴിഞ്ഞ രണ്ടാഴ്ചയായി കൂട്ടുകാരോടൊപ്പം ഭവനങ്ങൾ കയറി തെരെഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ സജീവം ആയിരുന്നു. ജനക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നല്കി കൊണ്ട് ഇറക്കിയ പ്രകടന പത്രിക ഇതിനോടകം ഇവർ വീടുകളിൽ എത്തിച്ചു കഴിഞ്ഞു. തലവടി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് മാതൃകാ വാർഡാക്കി മാറ്റുമെന്ന് സ്ഥാനാർത്ഥി സുധീർ കൈതവന ഉറപ്പ് നൽകി.
കോവിഡ് കാലത്ത് സുധീറിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലാണ് പ്രദേശത്തെ കോവിഡ് ബാധിതർക്ക് ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യാൻ വേണ്ടി ഉപയോഗിച്ചത്. തലവടി ഗ്രാമ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും “അകലെയാണെങ്കിലും നാം അരികെ” എന്ന പദ്ധതിയിലൂടെ നിരവധി ഭക്ഷണപൊതികൾ വിതരണം ചെയ്തിരുന്നു.
തനിക്കൊരു സൈക്കിൾ വാങ്ങാൻ കരുതിവച്ച നാണയ തുട്ടുകൾ അടങ്ങിയ സമ്പാദ്യ കുടുക്ക അച്ചന്റെ നേതൃത്വത്തിൽ നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് അന്ന് മകൾ ആര്യമോൾ എസ് നല്കിയിരുന്നു. കാവുംഭാഗം ദേവസ്വം ബോർഡ് ഹയർ സെക്കൻണ്ടറി സ്ക്കൂൾ വിദ്യാർത്ഥിനിയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചിഹ്നമായ മെഴുകുതിരികൾ കൈകളിലേന്തി മകൾ ആര്യമോൾ സുധീർ വീടുകൾ കയറി വോട്ട് തേടി.

What do you feel about this post?
Like
Love
Happy
Haha
Sad

