അടൂർ – പ്രായപുർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയകേസിൽ 48 കാരന് 5 വർഷം കഠിനതടവും 50,000 രൂപ പിഴയും. ഏഴ് മാസം കൊണ്ട് വിചാരണ പൂർത്തിയാക്കിയാണ്, അടൂർ ഫാസ്ട്രാക്ക് സ്പെഷ്യൽ കോടതി,.. പന്തളം ചേരിക്കൽ സ്വദേശി ഷാജഹാനെ കോടതി ശിക്ഷിച്ചത്.
കഴിഞ്ഞ മെയ് മാസം മൂന്നാം തീയതി രാവിലെ 6.55 ന് ട്യൂഷന് പോവുകയായിരുന്ന പെൺകുട്ടിയെ പന്തളം ഗേൾസ് സ്കൂളിന് സമീപം വച്ച് പിന്നാലെ ചെന്ന് സ്വകാര്യ ഭാഗത്ത് പിടിക്കുകയും അശ്ലീലം പറയുകയും ചെയ്തതിന്.. പന്തളം പൊലീസ് സബ് ഇൻസ്പക്ടർ അനീഷ് ഏബ്രാഹാം എഫ് ഐ ആർ രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതിയെ ശിക്ഷിച്ചത്. പോലീസ് ഒന്നര മാസത്തിനകം എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് ചാർജ് ഷീറ്റ് സമർപ്പിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട് ഏഴ് മാസത്തിനുള്ളിൽ ശിക്ഷ വിധിച്ച കേസിൽ , ഒന്നര മാസംകൊണ്ടാണ് പ്രോസിക്യൂഷൻ നടപടികൾ പൂർത്തിയാക്കിയത്. നടപടികൾ അതിവേഗം പൂർത്തിയായതിനാൽ പ്രതിക്ക് ജാമ്യവും ലഭിച്ചിരുന്നില്ല.
കേസിൽ പ്രോസിക്യൂഷൻ കോടതിക്ക് മുന്നിൽ 17 സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. സ്മിത പി ജോൺ ഹാജരായി. പ്രോസിക്യൂഷൻ നടപടികൾ കോർട്ട് ലെയ്സൺ ഓഫീസർ ദീപ കുമാരി ഏകോപിപ്പിച്ചു. പ്രതി പത്തുക അടക്കുന്ന പക്ഷം അത് അതിജീവിതക്ക് നൽകാൻ അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ്, റ്റി മഞ്ജിത്ത് ലീഗൽ സർവ്വീസ് അതോരിറ്റിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
What do you feel about this post?
Like
Love
Happy
Haha
Sad

