എ. പദ്മകുമാറിൻ്റെ ആറന്മുളയിലെ വീട്ടിൽ ഇന്ന് എസ്.എ.ടി യുടെ പരിശോധന നടന്നു

Pathanamthitta

ആറന്മുള – ശബരിമല സ്വർണ്ണ കൊള്ളക്കേസിൽ ഇന്നലെ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ പദ്മകുമാറിൻ്റെ ആറൻമുളയിലെ വിട്ടിൽ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് രണ്ട് പോലീസ് ജീപ്പുകളിലായി ഒരു ഇൻസ്പക്ടറുടെ നേത്യത്വത്തിൽ എത്തിയ ഏഴംഗ എസ് എ ടി സംഘം , ജീപ്പുകൾ ക്ഷേത്രത്തിന് പടിഞ്ഞാറെ നടക്ക് സമീപം പാർക്ക് ചെയ്ത ശേഷം സമീപത്ത് തന്നെയുള്ള പദ്മകുമാറിൻ്റെ വീടായ കീച്ചം പറമ്പിൽ വീട്ടിലേക്ക് നടന്ന് എത്തുകയായിരുന്നു. അന്വേഷണ സംഘം വീട്ടിൽ കടന്ന് പരിശോധന ആരംഭിച്ചതോടെ വിവരമറിഞ്ഞ് മാധ്യമപ്രവർത്തകരും സ്ഥലത്തെത്തി. എന്നാൽ മാധ്യമങ്ങൾ ദ്യശ്യങ്ങൾ പകർത്താൻ ആരംഭിച്ചതോടെ വീടിൻ്റെ ഗെയിറ്റും വാതിലും അടച്ചു. ശബരിമല സ്വർണ്ണ കവർച്ചയുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെടുക്കുന്നതിനായാണ് പ്രത്യക അന്വേഷണ സംഘത്തിൻ്റെ പരിശോധന. I2 മണിക്ക് ആരംഭിച്ച പരിശോധന ഉച്ചകഴിഞ്ഞും തുടർന്നു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *