മത്സരിക്കാൻ സീറ്റില്ല : മറ്റു പാർട്ടികളിലേക്ക് ചാടി വിരുതന്മാർ:

Kerala Idukki

ഇടുക്കി : തിരഞ്ഞെടുപ്പിൽ പാർട്ടികളിൽ നിന്ന് സീറ്റ് കിട്ടില്ലെന്ന് മനസിലായവർ, സ്ഥാനാർഥിത്വം ഉറപ്പിക്കാനായി മറ്റു പാർട്ടികളിലേക്കുള്ള ചാട്ടവും സജീവമായി. നിലവിൽ പ്രവർത്തിച്ചുവരുന്ന പാർട്ടി സീറ്റ് നൽകാത്തതാണ് സ്ഥാനമോഹികളെ മറുകണ്ടം ചാടിക്കുന്നത്. എതിർപാളയത്തിൽ നിന്നെത്തുന്നവരെ ആകർഷിക്കാനായി മുന്നണികൾ ചില വാർഡുകൾ ഒഴിച്ചിട്ടിട്ടുമുണ്ട്. പല സീറ്റുകളിലെയും മറുകണ്ടം ചാടിയ വാർത്ത എത്തിയതോടെ

മറ്റു പാർട്ടികളിലേക്കു പോകുമെന്നു ഭീഷണിപ്പെടുത്തിയാണ് പലരും സീറ്റിനായി വിലപേശുന്നത്. മറ്റു പാർട്ടികളിലെ നേതാക്കളുമായി ആശയവിനിമയം നടത്തിയ ശേഷമാണ് വിലപേശൽ. വണ്ടൻമേട് ഉൾപ്പെടെ പല പഞ്ചായത്തുകളിലും സ്ഥാനാർഥിത്തർക്കമുള്ളതിനാൽ അന്തിമ സ്ഥാനാർഥിപ്പട്ടിക പ്രസിദ്ധീകരിക്കാൻ മുന്നണികൾക്ക് ഇനിയും കഴിഞ്ഞിട്ടില്ല.

പലയിടത്തും തർക്കം തുടരുകയാണ്. തീർപ്പിനായി മേൽഘടകങ്ങളിൽ ചർച്ച നടന്നുവരുന്നു. ഇതിനകം മറ്റു പാർട്ടികളിൽ ചേക്കേറി സീറ്റുറപ്പിച്ചവരുമുണ്ട്. വണ്ടൻമേട് പഞ്ചായത്തിൽ കോൺഗ്രസ് നെടുങ്കണ്ടം ബ്ലോക്ക് ഭാരവാഹി സിപിഎമ്മിൽ ചേർന്ന് ബ്ലോക്ക് സ്ഥാനാർഥി മത്സരിക്കുന്നുണ്ട്. എൽഡിഎഫ് തീരുമാനപ്രകാരം സ്ഥാനാർഥിയായതിനാൽ ഇവിടെ തർക്കങ്ങളില്ല.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *