പത്തനംതിട്ട – ശബരിമല സ്വർണ്ണ കവർച്ചാ കേസിൽ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും, രണ്ടാം പ്രതി മുരാരി ബാബുവും റിമാൻ്റിൽ ജയിലിൽ. കസ്റ്റഡി കാലാവധി പൂർത്തിയായതിനെ തുടർന്ന് അന്വേഷണ സംഘം ഇന്നലെ ഇരുവരേയും പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തിയ ശേഷം, പോലീസ് വാനിൽ മിനീ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കോടതി പരിസരത്ത് എത്തിച്ചെങ്കിലും പ്രതികളെ പുറത്തിറക്കിയില്ല. അന്വേഷണ സംഘം വൈദ്യ പരിശോധനയുടെ വിവരങ്ങൾ പത്തനംതിട്ട ജുദ്ധീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്, ജസ്റ്റിസ് കാർത്തികക്ക് മുന്നിൽ ഹാജരാക്കി. തുടർന്ന് ഡിജിറ്റൽ മീറ്റിങിലൂടെ പ്രതിഭാഗത്തെ കേട്ട ശേഷം, ഉണ്ണികൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തുകൊണ്ട് മജിസ്ട്രേറ്റ് ഉത്തരവായി. അനേഷണ സംഘം പ്രതികളെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരുന്നില്ല.


