മലയാള ദിനാഘോഷം ; ഭരണഭാഷാ വാരാഘോഷത്തിനും തുടക്കം

Kerala Pathanamthitta

പത്തനംതിട്ട – ജില്ലാതല മലയാളദിനാഘോഷത്തിനും ഭരണഭാഷാ വാരാഘോഷത്തിനും തുടക്കമായി. ജില്ലാ ഇൻഫർമേഷൻ ഓഫീസും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിച്ച പരിപാടി കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സാഹിത്യകാരനും ചലച്ചിത്രകാരനുമായ ജി. ആർ. ഇന്ദുഗോപൻ ഉദ്ഘാടനം ചെയ്തു. മലയാളത്തെ സംരക്ഷിക്കാനായി അധിനിവേശങ്ങളെ ചെറുത്ത പോരാട്ടവീര്യമാണ് പൂർവസൂരികൾ നടത്തിയതെന്ന
ചരിത്രസത്യം ഓരോ മലയാളിയും തിരിച്ചറിയേണ്ട കാലഘട്ടമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഭരണഭാഷാമികവിന് പത്തനംതിട്ട നേടിയ പുരസ്‌കാരം അഭിമാനകരമാണെന്നും കൂട്ടിച്ചേർത്തു.

വലിയൊരു മികവിന്റെ പാരമ്പര്യമാണ് മലയാളത്തിനുള്ളതെന്നും മലയാളിയെന്ന നിലയ്ക്ക് ലോകത്തെവിടെയും അഭിമാനിക്കാവുന്ന ചരിത്രം നമുക്കുണ്ടെന്നും അധ്യക്ഷനായ ജില്ലാ കലക്ടർ എസ്. പ്രേംകൃഷ്ണൻ പറഞ്ഞു. സബ് കലക്ടർ സുമിത് കുമാർ ഠാക്കൂർ, എ. ഡി. എം ബീന എസ്. ഹനീഫ്, ജില്ലാ സാക്ഷരതാ മിഷൻ കോ-ഓഡിനേറ്റർ ഇ. വി. അനിൽ, ഡെപ്യൂട്ടി കലക്ടർമാരായ ബി.ജ്യോതി, മിനി തോമസ്, ജേക്കബ് ടി. ജോർജ്, ജില്ലാ ഇൻഫർമേഷൻ ഓഫീസിലെ അസിസ്റ്റന്റ് എഡിറ്റർ രാഹുൽ പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.

ഭരണഭാഷാ പുരസ്‌കാരം നേടിയ റവന്യു വകുപ്പിലെ സീനിയർ ക്ലർക്ക് എസ്. ഷൈജ, ഭാഷാപരമായ ഭരണനിർവഹണ മികവ് പുലർത്തിയ ജൂനിയർ സൂപ്രണ്ട് രാജി, സെക്ഷൻ ക്ലർക്ക് സിന്ധു എന്നിവരെ ജില്ലാ കലക്ടർ ആദരിച്ചു.സാക്ഷരതാ മിഷൻ ജില്ലാ കോ-ഓഡിനേറ്റർ ഇ. വി. അനിൽ ഭരണഭാഷാ പ്രതിജ്ഞ ചൊല്ലി നൽകി.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *