മലയാളദിനം-ഭരണഭാഷാ വാരഘോഷം : വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ഭരണഭാഷാ വാരഘോഷത്തിന്റെ ഭാഗമായി വിവരപൊതുജന വകുപ്പും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിച്ച പ്രശ്‌നോത്തരി, തർജമ മത്സര വിജയികൾക്കുള്ള സമ്മാനവും പ്രശസ്തിപത്രവും ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ ചേംബറിൽ വിതരണം ചെയ്തു. പ്രശ്‌നോത്തരിയിൽ ആദ്യ സ്ഥാനത്ത് എത്തിയ ജില്ല ചരക്ക് സേവന നികുതി വകുപ്പ് ഓഫീസിലെ ബി എൻ ഷിബിൻ, എ കെ അരവിന്ദകൃഷ്ണൻ, രണ്ടാം സ്ഥാനം നേടിയ കലക്ടറേറ്റ് റവന്യൂ വകുപ്പിലെ ആർ ആര്യ, എസ് അഭിറാം, മൂന്നാം സ്ഥാനം സ്വന്തമാക്കിയ സഹകരണ ഓഡിറ്റ് വകുപ്പിലെ കെ പി അശ്വതി, അഞ്ജു രാജ് എന്നിവർക്കും തർജമ മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയ റവന്യൂ വകുപ്പിലെ വി പി മായ, സോണി സാംസൺ ഡാനിയേൽ എന്നിവർക്ക് ജില്ലാ കലക്ടർ പുരസ്‌കാരം സമ്മാനിച്ചു.

ജില്ലാതല ഭരണഭാഷാ സേവന പുരസ്‌കാര ജേതാവായ റവന്യൂ വകുപ്പിലെ സീനിയർ ക്ലാർക്ക് സോണി സാംസൺ ഡാനിയലിനും ജില്ലാ കലക്ടർ പുരസ്‌കാരം നൽകി. മലയാള ഭാഷ, സംസ്‌കാരം, ചരിത്രം വിഷയങ്ങളിലായിരുന്നു പ്രശ്‌നോത്തരി. കവിയും ആകാശവാണി മുൻ പ്രോഗ്രാം അസിസ്റ്റന്റ് ഡയറക്ടറുമായ ശ്രീകുമാർ മുഖത്തലയാണ് പ്രശ്‌നോത്തരി നയിച്ചത്. കാതോലിക്കേറ്റ് കോളജ് മുൻ പ്രൊഫസർ മാലൂർ മുരളീധരൻ തർജമ മത്സരത്തിന് നേതൃത്വം നൽകി. എഡിഎം ബി ജ്യോതി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി.ടി ജോൺ, അസിസ്റ്റന്റ് എഡിറ്റർ രാഹുൽ പ്രസാദ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *